ബിഷപ്പ് ധർമ്മരാജ് റസാലത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജില്‍ ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം: സിഎസ്‌ഐ സഭാ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ പാളയം എൽഎംഎസ് പള്ളിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

മാർച്ച് നടത്തരുതെന്ന കോടതി ഉത്തരവിനെ തുടർന്ന് പൊലീസ് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചായിരുന്നു പ്രതിഷേധം. പ്രകടനം തടയാൻ പോലീസ് സ്ഥലത്തെത്തി മ്യൂസിയം ജംഗ്ഷനിൽ എത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.

മെഡിക്കൽ കോളജ് കോഴ കേസിൽ ധർമരാജ് റസാലത്തിനെ കൊച്ചിയിൽ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തിരുന്നു. കാരക്കോണം മെഡിക്കൽ കോളജ് കോഴ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ബിഷപ്പിനെ ഇഡി ചോദ്യം ചെയ്‌തത്. അതേസമയം, ബിഷപ്പ് സ്ഥാനത്ത് നിന്ന് സ്വയം മാറിനിൽക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് പോകാനാണ് പ്രതിഷേധവുമായെത്തിയ ഒരു വിഭാഗം വിശ്വാസികളുടെ തീരുമാനം.

Print Friendly, PDF & Email

Leave a Comment

More News