കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന് വോളിബോള്‍ കിരീടം

ഡാളസ് : ഡാളസ് കേരള അസ്സോസിയേഷന്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച വോളിബോള്‍ മത്സരത്തില്‍ ഡാളസ് കേരള അസ്സോസിയേഷന്‍ വോളിബോള്‍ കിരീടം കരസ്ഥമാക്കി.

ജൂലായ് 30ന് ഡാളസ് സ്‌പോര്‍ട്‌സ് പ്ലെക്‌സില്‍ നടന്ന വോളിബോള്‍ മത്സരത്തില്‍ ആരു ടീമുകള്‍ പങ്കെടുത്തിരുന്നു. സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജ് മുഖ്യാത്ഥിയായിരുന്നു.

ഫൈനല്‍ മത്സരത്തില്‍ ഫാര്‍മേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ടീമിനെ പരാജയപ്പെടുത്തിയാണ് വോളിബോളില്‍ കേരള അസ്സോസിയേഷന്‍ കിരീടം നേടിയത്.

ഷിബു, ബേബി, സി.വി.ജോര്‍ജ് എന്നിവര്‍ കളി നിയന്ത്രിച്ചു.വിജയികളെ കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍, സെക്രട്ടറി അനശ്വര്‍ മാംമ്പിള്ളി, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ നെബു കുരിയാക്കോസ് എന്നിവര്‍ അഭിനന്ദിച്ചു.

വിജയിച്ച വോളിബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ജോസഫ് മോഹനം, ചെറിയാന്‍ ചൂരനാട് മാനേജരുമായിരുന്നു. ഡാളസ്-ഫോര്‍ട്ട് വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരം കാണുന്നതിന് നിരവധി ആളുകള്‍ എത്തിയിരുന്നു. മത്സരത്തില്‍ പങ്കെടുത്ത ടീമുകള്‍ക്കും, കാണികള്‍ക്കും സെക്രട്ടറി അനശ്വര്‍ മാംമ്പള്ളി നന്ദി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News