കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനാറുകാരി സഹോദരി മുങ്ങി മരിച്ചു

പാലക്കാട്: കുളത്തിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരി മുങ്ങിമരിച്ചു. കരിപ്പോട് അടിച്ചിറ സ്വദേശി പരേതനായ ശിവദാസിന്റെയും ശശികലയുടെയും മകൾ ശിഖ ദാസാണ് മരിച്ചത്. പെരുമാട്ടി വണ്ടിത്താവളം മേലെ ഏത്താണിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുളത്തിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ശിഖ വീണത്.

ശിഖയും സഹോദരി ശിൽപയും പ്രദേശത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയതാണ്. തുടർന്ന് ഇരുവരും സുഹൃത്തിനൊപ്പം വയലിൽ നടക്കാൻ പോയതാണ്. ഇതിനിടയിൽ അനിയത്തി ശിൽപയുടെ കാലിൽ ചെളി പുരണ്ടു. ഇത് കഴുകാൻ ശിൽപ സമീപത്തെ കുളത്തിനടുത്തെത്തി കാല്‍ കഴുകുന്നതിനിടെ കുളത്തിലേക്ക് വഴുതി വീഴുകയായിരുന്നു. ഇതു കണ്ട ശിഖ അനിയത്തിയെ രക്ഷിക്കാന്‍ കുളത്തിലേക്ക് ചാടി. എന്നാല്‍, ശില്പ സമീപത്തെ പുല്ലിൽ പിടിച്ച് കരയില്‍ കയറി. പക്ഷെ, ശിഖ കുളത്തിൽ മുങ്ങുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News