ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 11, വ്യാഴം)

ചിങ്ങം: ജോലിതിരക്കുകൾക്കിടയിലെ മാനസിക സമ്മർദം ഇന്ന് നിങ്ങളെ തളർത്തിയേക്കാം. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകണം. പ്രധാന മീറ്റിങുകൾ കൃത്യമായി അവസാനിപ്പിക്കാൻ സാധിക്കുമെങ്കിലും, ദിവസത്തിന്‍റെ അവസാനത്തിൽ ജോലിഭാരം മൂലം നിങ്ങൾ തളർന്ന് പോകാനുള്ള സാധ്യതയുണ്ട്. ഇന്ന് ഏതെങ്കിലും വിധത്തിൽ സന്തോഷിക്കാനും, വിശ്രമിക്കാനുമുള്ള സമയം കണ്ടെത്തണം.

കന്നി: ഇന്ന് നിങ്ങൾ ചിന്തകളുടെ ഒരു കുത്തൊഴുക്കിലായിരിക്കും. നിങ്ങൾക്ക് വളരെ ശാന്തമായ ഒരു പ്രകൃതമുണ്ട്. നിങ്ങൾക്ക് എന്തും ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. നിങ്ങൾ തുറന്ന ഹൃദയത്തിന് ഉടമയും മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവവും ഉള്ളവരാണ്.

തുലാം: സർക്കാർ ജോലിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങളുടെ കഴിവുകൾ മേലുദ്യോഗസ്ഥർ തിരിച്ചറിയുകയും നിങ്ങളുടെ സുത്യർഹമായ സേവനങ്ങൾക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ മേലുദ്യോഗസ്ഥന് നിങ്ങളുടെ മേലുള്ള വിശ്വസം വർധിക്കാൻ ഇടയാകും. പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യും.

വൃശ്ചികം: വ്യവസായം തുടങ്ങുന്നതിന് ഇത് നല്ല സമയമാണ്. ഇന്ന് നിങ്ങൾ പുതിയ ഉത്പന്നം വിപണിയിൽ അവതരിപ്പിച്ച് തിരാളികളെ ഞെട്ടിച്ചു കളയും. നക്ഷത്രങ്ങൾ പൂർണമായും നിങ്ങൾക്ക് അനുകൂലമല്ലാത്തതിനാൽ തടസങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വേണ്ടത്ര സമയമെടുത്ത് മാത്രം പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതിനെകുറിച്ച് ചിന്തിക്കുക.

ധനു: ധ്യാനത്തിൽ മുഴുകി ഇന്ന് നിങ്ങൾ സമാധാനം കണ്ടെത്തും. ഇന്ന് നിങ്ങൾ വളരെ ബുദ്ധിപരമായും സന്തോഷത്തോടെയും പെരുമാറും. നിങ്ങളുടെ ചുറ്റുമുള്ളവർക്കും ഇത് പകർന്ന് നൽകുകയും ചെയ്യും.

മകരം: നിങ്ങളുടെ അസ്വാഭാവികമായ ബുദ്ധിവൈഭവം ഇന്ന് അത്ര നല്ല ഫലം നൽകില്ല. ഇന്ന് ധാരാളം പ്രശ്നങ്ങൾ നിങ്ങളുടെ പാതയിൽ വന്നേക്കാം എന്നാൽ നിങ്ങൾ അതിനെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല.

കുംഭം: അപ്രതീക്ഷിതവും ആശ്ചര്യകരവുമായ കാര്യങ്ങൾ നിങ്ങളെ ഇന്ന് അതിശയിപ്പിക്കും. നേട്ടം,പണം, സ്നേഹം നിങ്ങൾക്ക് നഷ്‌ടപ്പെട്ടത് എന്തുതന്നെയായാലും അത് തിരികെ വേണമെന്ന ആഗ്രഹം നിങ്ങളുടെ മനസിൽ ഉടലെടുക്കും. ദിവസത്തിന്റെ അവസാനം, നിങ്ങൾ വായനയിലോ, ഗവേഷണത്തിലോ, ചർച്ചയിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രവർത്തനങ്ങളിലോ മുഴുകും.

മീനം: ഓഫീസിലെയും വീട്ടിലെയും കാര്യങ്ങൾ ഇന്ന് നിങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് അതിനനുസരിച്ചുള്ള അംഗീകാരം നിങ്ങൾക്ക് ലഭിക്കും.

മേടം: ഇന്ന് നിങ്ങൾ സമ്മർദ്ദത്തിലാണെങ്കിൽ അത് ഒരു നല്ല കാര്യമാണ്. കാരണം, അത് നിങ്ങളുടെ കഴിവുകളെ പൂർണ്ണമായും പൂറത്തുകൊണ്ടുവരും. നിങ്ങളുടെ എല്ലാ സഹപ്രവർത്തകരേരെയും നിങ്ങൾ പരിശീലിപ്പിക്കും. എന്നിരുന്നാലും, നിങ്ങളുടെ പ്രതീക്ഷക്കൊത്ത ഫലം കിട്ടണമെന്നില്ല. നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണം.

ഇടവം: ഇന്നത്തെ നിങ്ങളുടെ ഉദ്യമം അടുത്ത നേട്ടങ്ങളെ കുറിച്ചുള്ള പദ്ധതി തയ്യാറാക്കാൻ സഹായിക്കും. ജോലിയിലായാലും, വ്യവസായത്തിലായാലും ഇന്ന് നിങ്ങളുടെ ചിന്തകൾ ചടുലമായിരിക്കും. മാത്രമല്ല നിങ്ങളുടെ ഏത് പദ്ധതികളും നിങ്ങളുടെ ഭാവിയ്ക്കുള്ള ശക്തമായ അടിത്തറയായിരിക്കും.

മിഥുനം: ഇന്ന് നിങ്ങൾ കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും, മറ്റ് പ്രശ്നങ്ങളെ കുറിച്ചും സംസാരിക്കും. മറ്റുള്ളവരോട് കരുതലോടെയുള്ള നിങ്ങളുടെ പെരുമാറ്റത്തിന് പകരമായി നിങ്ങൾക്ക് സ്നേഹവും, ശ്രദ്ധയും, പരിചരണവും തിരിച്ച് കിട്ടും.

കര്‍ക്കടകം: നിങ്ങളുടെ മാനസികാവസ്ഥയും, മനോഭാവവും ഇന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്ക് പ്രചോദനം നൽകും. ഇന്ന് വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കും. സ്നേഹവും ഹൃദയബന്ധങ്ങളും ദീർഘനേരം നിലനിൽക്കുകയും, അവ പ്രയോജനകരമാകുകയും ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News