അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്‍ (അമ്മ) ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന പരേഡില്‍ പങ്കെടുത്തു

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ച് ആനയും, അമ്പാരിയും, മുത്തുക്കുടകളുമായി അനേകം മലയാളികൾ പങ്കെടുത്തത് ജനശ്രദ്ധ നേടി. രണ്ടായിരത്തിൽ പരം ആളുകൾ പങ്കെടുത്ത ഈ മെഗാ പരിപാടിയിൽ കേരളത്തിന്റെ ആന വളരെ ആകർഷണീയമായിരുന്നു. നല്ലൊരു ശതമാനം ആളുകളും ഗജവീരനോടൊത്തുനിന്ന് ഫോട്ടോ എടുക്കുവാൻ ഉത്സാഹം കാണിച്ചത് സംഘാടകർക്ക് അഭിമാനമായി.

വളരെയധികം സമയം ചിലവഴിച്ച് ഇതിനുവേണ്ടി കഠിനാധ്വാനം ചെയ്ത സാബു ചെമ്മലകുഴി, ഭാര്യ ആൻസി, തോമസ് കല്ലടാന്തിയിൽ, ജോർജ് ഇല്ലിക്കാട്ടിൽ, ജോ കൂവക്കാടൻ എന്നിവരെ ഔട്ട്ഗോയിംഗ് പ്രസിഡന്റ്‌ ഡൊമിനിക്ക് ചാക്കോനാൽ നന്ദി പറഞ്ഞു.

കേരളക്കരയെ പ്രതിനിധീകരിക്കുവാൻ അറ്റ്‌ലാന്റാ മലയാളി അസോസിയേഷനെ ക്ഷണിച്ചതിനും, പരിപാടി വൻ വിജയമാക്കാൻ അമ്മയോടൊപ്പം വന്ന എല്ലാ മലയാളികൾക്കും അമ്മയുടെ പുതിയ ഭരണ സമിതി അനുമോദനവും നന്ദിയും അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News