ഒറിജിനലിനെ വെല്ലുന്ന പുനരാവിഷ്കാരം: വീണ്ടും ആസ്വാദക ഹൃദയങ്ങള്‍ കവരാന്‍ ‘ജനുവരിയിൽ യുവലഹരിയിൽ‍’ ഗാനം

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ലാൽ ജോസ് ഒരുക്കിയ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ‘ജനുവരിയിൽ യുവലഹരിയിൽ‍’ എന്ന ഗാനം പുനരാവിഷ്കരിച്ച് ഒരു കൂട്ടം ഡോക്ടര്‍മാര്‍ പുഷ്പഗിരി മെഡിക്കൽ കോളേജിലെ 2016 എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികളാണ് ഒറിജിനലിനെ വെല്ലുന്ന പുതിയ വീഡിയോ ഗാനവുമായി എത്തിയിരിക്കുന്നത്. സിനിമയിലെ ഗാനവും പുഷ്പഗിരി മെഡിക്കൽ കോളേജിൽ തന്നെയാണ് ചിത്രീകരിച്ചത്.

അരുൺ വിജയ് ആണ് വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം അമ്പാടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശരത് ഗീത ലാൽ ആണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. മൂവി മങ്കി പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. വീഡിയോ ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിജയ് യേശുദാസ്, ഫ്രാങ്കോ, സിസിലി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് വേണ്ടി ഗാനം ആലപിച്ചത്. വയലാർ ശരത് ചന്ദ്ര വർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് ഈണം നൽകിയത്.

അസോസിയേറ്റ് ക്യാമറ – അൻജിത്ത് പേരയം, ഹെലി ക്യാം – അനന്തു, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ – ഡോ. റിന്റു റേച്ചൽ കുരുവിള, ഡോ. അമൃത ലാസൻ, അസിസ്റ്റന്റ് ക്യാമറമാൻ – ശരത്ത് ശംഭു.

Print Friendly, PDF & Email

Leave a Comment

More News