പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ജാമ്യ വ്യവസ്ഥ ലംഘിച്ചു; രണ്ടാമതും പോക്‌സോ കേസിൽ അറസ്റ്റിലായി

കണ്ണൂർ: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് പോക്‌സോ കേസിൽ വീണ്ടും അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്.ജിതേഷ് (22) ആണ് അറസ്റ്റിലായത്.

തളിപ്പറമ്പ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജിതേഷ് നേരത്തെ അറസ്റ്റിലായിരുന്നു. ഇതേ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ഇയാൾ വീണ്ടും അറസ്റ്റിലായത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ വിലക്ക് ലംഘിച്ചാണ് ഇയാള്‍ കണ്ണൂരിലെത്തിയത്.

Print Friendly, PDF & Email

Leave a Comment

More News