ഫെബ്രുവരി അഞ്ചിന് അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശ്ശൂരില്‍ തുടക്കമാകും

തൃശ്ശൂര്‍:   അന്താരാഷ്ട്ര നാടകോത്സവം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പത്ത് ദിവസത്തെ ‘ഇറ്റ്ഫോക്ക് 2023 ഫെസ്റ്റിവല്‍ തൃശ്ശൂരിൽ സംഘടിപ്പിക്കുന്നത്.

അന്താരാഷ്ട്ര നാടകോത്സവം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പത്ത് ദിവസത്തെ ‘ItFolk 2023 നാടകോത്സവം’ തൃശ്ശൂരിൽ സംഘടിപ്പിക്കുന്നത്. ഒത്തൊരുമയും മാനവികതയും എന്ന ആശയത്തിലൂന്നിയാണ് കലോത്സവം അവതരിപ്പിക്കുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

സമകാലിക ലോക നാടകങ്ങൾ, സമകാലിക ഇന്ത്യൻ നാടകങ്ങൾ, തിയേറ്റർ കൊളേക്വിയം, പൊതു പ്രഭാഷണങ്ങൾ, മ്യൂസിക് ക്രോസ്ഓവർ, സ്ട്രീറ്റ് ആർട്ട്, ഐഎഫ്ടിഎസ്, സ്‌ക്രീൻ ടൈം എന്നീ വിഭാഗങ്ങളിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, താഷ്‌കന്റ്, ഉസ്‌ബെക്കിസ്ഥാൻ, ലെബനൻ, പാലസ്‌തീൻ, ഇസ്രായേൽ, തായ്‌വാൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള നാടകങ്ങൾ വേദിയിൽ അവതരിപ്പിക്കും. അന്തരിച്ച പ്രശസ്ത നാടക കലാകാരനായ പീറ്റർ ബ്രൂക്കിന്റെ ഷേക്സ്പിയർ നാടകമായ ‘ടെമ്പസ്റ്റ്’ മേളയുടെ പ്രധാന ആകർഷണമാണ്. ഇന്ത്യയിലെ പ്രമുഖ നാടകകൃത്ത് ഗിരീഷ് കർണാടിനോടുള്ള ആദരസൂചകമായും അദ്ദേഹത്തിന്റെ നാടകങ്ങൾ അവതരിപ്പിക്കും.

നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടറായ അനുരാധ കപൂർ, പ്രശസ്ത നാടക സംവിധായകനും ഡൽഹി അംബേദ്ക്കർ സ്‌കൂൾ ഓഫ് കൾച്ചറിലെ പ്രൊഫസറുമാ ദീപൻ ശിവരാമൻ, ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സ്റ്റിയിലെ സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് കമ്യൂണിക്കേഷനിലെ അധ്യാപകനായ പ്രൊഫ അനന്തകൃഷ്ണൻ എന്നിവരടങ്ങുന്നതാണ് നാടകങ്ങൾ തെരഞ്ഞെടുക്കുന്ന ഫെസ്റ്റിവൽ ഡയറക്ട്രേറ്റ് സമിതി. നാല് കോടിയോളം രൂപ ചെലവിട്ട് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള എൻട്രികൾ എത്തിതുടങ്ങിയിട്ടുണ്ട്. വിദേശ നാടകങ്ങൾക്കു ലഭിക്കുന്ന അതെ പരിഗണന രാജ്യത്തിനുള്ളിൽ നിന്നുള്ള നാടകങ്ങൾ തെരഞ്ഞെടുക്കുന്നതിലും പാലിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ഇറ്റ്‌ഫോക്കിന്റെ മുന്നോടിയായി ജനുവരി 20 മുതൽ ലളിതകലാ അക്കാദമിയുമായി സഹകരിച്ച് തൃശൂരിൽ സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 1 മുതൽ 5 വരെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തിയേറ്റർ സ്‌കൂളുകളുടെ ഫെസ്റ്റിവൽ നടക്കുന്നുണ്ട്. പതിവിൽ നിന്ന് വ്യത്യസ്തമായി നാടക പ്രേമികൾക്കും വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും ഒരു പോലെ പങ്കെടുക്കാൻ കഴിയുന്ന വിധത്തിലാണ് നാടകോത്സവം ക്രമീകരിക്കുന്നത്.

സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഇറ്റ്ഫോക്ക് ഡയറക്ടറേറ്റ് അംഗങ്ങളായ അനുരാധ കപൂർ, അനന്തകൃഷ്ണൻ, ദീപൻ ശിവരാമൻ, കോഓർഡിനേറ്റർ ശശികുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News