കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സമ്മേളനം നടന്നു

എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സമ്മേളനം എടത്വ കഫേ എയിറ്റ് ചെറീസ് ബാങ്ക്വറ്റ് ഹാളിൽ നടന്നു. ഏരിയ പ്രസിഡൻറ് എം.എം ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.ആലപ്പുഴ ജില്ലാ സമ്മേളനം സ്വാഗത സംഘം ഓഫീസ് എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സമ്മേളനം ജില്ലാ സെക്രട്ടറി റ്റി.വി. ബൈജു ഉദ്ഘാടനം ചെയ്തു.

എടത്വ യൂണിറ്റ് സെക്രട്ടറി ഒ.വി ആൻ്റണി പ്രമേയം അവതരിപ്പിച്ചു. മുതിർന്ന വ്യാപാരികളായ ഒ.വി.ആൻറണി, എൻ. വിജയൻ, മഹേശൻ നായർ, ഹരിദാസ് കൈനകരി, ഫിലിപ്പ് ചെറിയാൻ എന്നിവരെ രക്ഷാധികാരി കെ.എസ്. അനിൽകുമാർ ആദരിച്ചു. ജില്ലാ പ്രസിഡൻ്റ് പി.സി. മോനിച്ചൻ സംഘടന റിപ്പോർട്ടും സി. രാജു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ റെജി പി. വർഗ്ഗീസ്, സ്വാഗത സംഘം കൺവീനർ കെ.ആർ. ഗോപകുമാർ, ഡോ. ജോൺസൺ വി. ഇടിക്കുള, കെ.പി. മുരുകേശ്, യു. വിപിൻ, ജിഫിൻ സെബാസ്റ്റ്യൻ , ഹരിദാസ് ജി, ഷാജി കൈനകരി, ഫിലിപ്പ് ചെറിയാൻ, സനൽകുമാർ കൈനകരി ,എൻ വിജയൻ, ജിജി സേവ്യർ ,സുനീർ കുന്നുമ്മ എന്നിവർ പ്രസംഗിച്ചു. കേരള ഫോക് -ലോർ അക്കാദമി അവാർഡ് ജേതാവ് ഡോ.രാപ്രസാദിനെ എ.എം ആരിഫ് എം.പി ആദരിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി കെ.ആർ. ഗോപകുമാർ (പ്രസിഡൻ്റ്) ഫിലിപ്പ് ചെറിയാൻ (സെക്രട്ടറി) എന്നിവരടങ്ങിയ 13 അംഗ കമ്മിറ്റിയെ പൊതുയോഗം തെരെഞ്ഞെടുത്തു.

 

Print Friendly, PDF & Email

Leave a Comment

More News