എടത്വ: തലവടി എ ഡി യുപി സ്കൂളിൽ ആരംഭിച്ച കരാട്ടെ ആദ്യ ബാച്ചിന്റെ ബെൽറ്റ് വിതരണവും അനുമോദന യോഗവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ സ്കൂൾ മാനേജർ ജി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എടത്വാ എസ് ഐ എം എൽ മഹേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വിജയലേഖ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത്കുമാർ പിഷാരത്ത്, വാർഡ് മെമ്പർ ബിനു സുരേഷ് എടത്വാ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ഇൻസ്ട്രക്ടർമാരായ പി എസ് സിന്ധു, കെസി ജോളി, പിറ്റി എ പ്രസിഡന്റ് പി പ്രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അദ്ധ്യാപകരായ എസ് ഗീതാകുമാരി, എസ് രേഖ, കൃഷ്ണകുമാർ കെ, ശരൺ എസ്, ഗീതു ലക്ഷ്മി, സൗമ്യ കെ, രശ്മി പി നായർ, മഞ്ചു എം, അഖിൽ അജയ്, സ്വാതി കൃഷ്ണ എന്നിവർ നേതൃത്വം നല്കി.
More News
-
പൗരത്വ ഭേദഗതി നിയമം (സി എ എ) നിലവിൽ വന്നു; 14 പേര്‍ക്ക് ആദ്യ സെറ്റ് പൗരത്വം നൽകി
ന്യൂഡൽഹി: മൂന്ന് അയൽ രാജ്യങ്ങളിൽ നിന്നുള്ള പീഡിപ്പിക്കപ്പെട്ട അമുസ്ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള വിവാദമായ നിയമങ്ങൾ വിജ്ഞാപനം ചെയ്ത് ഏകദേശം... -
മുംബൈയിലെ പരസ്യ ബോര്‍ഡ് തകര്‍ച്ച: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
മുംബൈ: 40 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യ ബോര്‍ഡ് തകർച്ചയില്‍ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി രക്ഷാപ്രവര്‍ത്തകര്‍... -
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ അന്തരിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു. പരേതനായ മാധവ് റാവു സിന്ധ്യയുടെ ഭാര്യയായിരുന്നു അവർ. ബുധനാഴ്ച...