കണ്ണൂർ: കേരളത്തെ മുഴുവൻ ഞെട്ടിച്ച സൗമ്യ വധക്കേസിലെ മുഖ്യപ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടതായ റിപ്പോർട്ട്, കേസിന്റെ ഗൗരവവും പ്രതിയുടെ ക്രൂരതയും കൊണ്ട് ശ്രദ്ധേയമായ ഈ കേസിലെ പ്രതിയുടെ രക്ഷപ്പെടൽ സുരക്ഷാ ക്രമീകരണങ്ങളെയും ജയിൽ ചട്ടങ്ങളെയും കുറിച്ചുള്ള വലിയ ചോദ്യങ്ങൾക്ക് വഴിയൊരുക്കുന്നു.
ഇന്ന് രാവിലെ ജയിൽ അധികൃതർ തടവുകാരുടെ സെല്ലുകൾ പരിശോധിക്കുന്നതിനിടെയാണ് ഗോവിന്ദച്ചാമിയെ കാണാതായതായി കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിൽ അയാള്‍ ജയിലിൽ നിന്ന് രക്ഷപ്പെട്ടിരിക്കാമെന്നതിന്റെ തെളിവുകൾ കണ്ടെത്തി. ഈ വിവരം ഉടൻ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ജയിൽ വകുപ്പിനെയും അറിയിച്ചു. പ്രതിയെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി തിരച്ചിൽ ആരംഭിച്ചു. ജയിലിൽ നിന്ന് അയാൾ എങ്ങനെ രക്ഷപ്പെട്ടു എന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക ശ്രദ്ധ. പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് ശക്തമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ജയിൽ വളപ്പിലും സമീപ ഗ്രാമങ്ങളിലും വ്യാപകമായ തിരച്ചിൽ നടക്കുന്നുണ്ട്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ വെച്ചാണ് സൗമ്യ എന്ന യുവതി ആക്രമിക്കപ്പെട്ടത്. ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
2016 ലാണ് ഗോവിന്ദ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയുടെ ശിക്ഷ പിന്നീട് സുപ്രീം കോടതി ഇളവ് ചെയ്തു, ബലാത്സംഗത്തിന് ജീവപര്യന്തം തടവ് ശരിവച്ചു കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീം കോടതി റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗം നടന്നതായി ബോധ്യപ്പെടുകയും ഹൈക്കോടതി നല്കിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

മാ പ്ര കളും യുഡിഎഫും ജയിൽ ഉദ്യോഗസ്ഥരും അടങ്ങിയ കൂട്ടു കെട്ടിന്റെ ഗൂഢാലോചന ആണ് ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം.
അവനു ഡിസിസി ആഫീസ് കൃത്യമായി പറഞ്ഞുകൊടുത്തത് ആരാണ് ? അവിടെ ഗോവിന്ദ ചാമിയെ ഒളിപ്പിച്ച് അവിടെ വച്ചു കൊന്നു തെളിവ് നശിപ്പിച്ചു കേരളം കത്തിക്കാൻ ആയിരുന്നു –കനഗോലു പറഞ്ഞുകൊടുത്ത പ്ലാൻ.
ആ പ്ലാൻ ആണ് Moonഞ്ചിയത്—————-