വിമൻ ഇന്ത്യ ഖത്തറിനു പുതിയ നേതൃത്വം

ഖത്തറിലെ വനിതാ  സാമൂഹിക സാംസ്കാരിക രംഗത്ത്  ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന  വിമൻ ഇന്ത്യ ഖത്തറിന്റെപുതിയ  പ്രവർത്തന കാലയളവിലേക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻ്റായി എം. നസീമ  തിരഞ്ഞെടുക്കപ്പെട്ടു.പാലക്കാട് സ്വദേശിയായ നസീമ പണ്ഡിതയും പ്രഭാഷകയുമാണ് .  ശാന്തപുരം ഇസ്ലാമിയ കോളേജിൽ നിന്നുമാണ് ബിരുദം നേടി.  വൈസ് പ്രസിഡൻ്റുമാരായി മെഹർബാൻ കെ.സി, സുലൈഖ മേച്ചേരി, ജനറൽ സെക്രട്ടറിയായി ഷഫ്ന അബ്ദുൽ വാഹിദ്, അസിസ്റ്റൻ്റ് സെക്രട്ടറിയായി ഷെറിൻ സജ്ജാദ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ജഫല ഹമീദുദ്ദീൻ (പബ്ലിക് റിലേഷൻ & മീഡിയ), അമീന ടി.കെ (ഡയലോഗ് സെൻ്റർ), നസീഹ റഹ്‌മത്തലി ( ഗേൾസ് ഇന്ത്യ),  റഫ്ന  ഫാറുഖ് ( മലർവാടി), സൗദ പി.കെ ( ജനസേവനം) എന്നിവരാണ് വിവിധ വകുപ്പു കൺവീനർമാർ.
സന നസീം കേന്ദ്ര കൂടിയാലോചന സമിതി അംഗമാണ്.

ഖത്തറിലെ മലയാളി സ്ത്രീകൾക്കിടയിൽ ധാർമ്മികമൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിനും     വനിതകളുടെ സ്വയം പര്യാപ്തതതയും ശാക്തീകരണവും ലക്ഷ്യം വെച്ച് വിവിധ  പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്ന വിമൺ ഇന്ത്യ  “എംപവറിങ്ങ് ടുഗെതർ” എന്ന ടാഗ് ലൈനോടു കൂടിയാണ് പ്രവർത്തിക്കുന്നത്.

Leave a Comment

More News