ക്രിസ്മസ് മുഖമുദ്രകൾ (കവിത): എ.സി. ജോര്‍ജ്

ആഴിയിലെങ്ങും മാനവ കോപതാപങ്ങൾ തണുക്കും കാലം
മാനവ ഹൃദയ സരസ്സിലെങ്ങും നക്ഷത്ര രാജികൾ മിന്നും കാലം
വെറും ദേശീയതക്കപ്പുറം മതിലുകൾക്കപ്പുറം സർവ്വലോകരും
ഒന്നായി ഒരുമയോടെ തൻ മനസുകൾ സന്മനസ്സുകളാക്കി
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനമെന്ന മഹനീയ സന്ദേശം
നെഞ്ചിലേറ്റി സർവലോക മാനവരെങ്ങും ആഘോഷിക്കും
കണ്ണിനും കാതിനും ഹൃദയ അന്തരാളങ്ങളിലും പ്രകാശ പൂരിതമാം
പുഷ്പിതമാം പൂവാടികൾ തേൻ മധുരമായി എത്തുകയായി
സമർപ്പണ ത്യാഗ യാഗങ്ങളുടെ ശാന്തി സമാധാന സൗഹാർദ
ദൗത്യമായി ദേഹി ദേഹ മനസ്സുകളെ കോരിത്തരിപ്പിക്കും
കുളിർമയിൽ തലോടും, ആശ്വാസമേകും എളിമക്കു മഹത്വമേകും
ആശയറ്റവർക്കു അത്താണിയായി കൂരിരുൾ താഴ്വരകൾ
പ്രകാശമാനമാക്കി ഇതാ ക്രിസ്മസ് മെരി ക്രിസ്മസ് കാലം
ആകാശ നീലിമയിൽ പരിഭാവന സ്നേഹ കീർത്തനങ്ങൾ
മുഴങ്ങട്ടെ ലോകമെങ്ങും പരസ്പര ശത്രുതയില്ലാത്ത ഒരു ലോകം
ലോകമാനവ ഹൃദയത്തിൻ അൾത്താരകളിൽ പ്രതിഷ്ഠിക്കാം
പരസ്പര കലഹം ഇല്ലാത്ത യുദ്ധങ്ങൾ ഇല്ലാത്ത നശീകരണങ്ങൾ
കൊല്ലും കൊലയും മത വെറികളും വേലിക്കെട്ടുകളും
ഇല്ലാത്ത നിർമല മാനവ ഹൃദയ വിശാലമാം ഒരു ലോകം
മാനവികമാം കൊട്ടിഘോഷിക്കാത്ത സൽകർമ്മങ്ങൾ
അതാകട്ടെ ഇ ക്രിസ്മസ് രാപ്പകൽ ആഘോഷ മുഖമുദ്രകൾ

One Thought to “ക്രിസ്മസ് മുഖമുദ്രകൾ (കവിത): എ.സി. ജോര്‍ജ്”

  1. Mathew Marakulam

    കവിതയിൽ, ക്രിസ്മസ് എന്നത് ക്രിസ്തുവിന്റെ ജനനവും, ക്രിസ്ത്യൻ മതവിശ്വാസികളും ആചരിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന ക്രിസ്മസ് എന്നത് അതിൻറെ മതപരമായ കഥകളെയും ചുറ്റുപാടിനെയും മാറ്റിവെച്ചുകൊണ്ട്, വളരെ വിശാലമായ, ഒരു ലോക മാനവ വീക്ഷണത്തിൽ എഴുതിയിരിക്കുന്നത് ഈ കവിതയെ കൂടുതൽ അർത്ഥവത്തും, ലോക ജനതയ്ക്ക് ആകെ സ്വീകരിക്കേണ്ടതായ സൽഗുണങ്ങൾ ഗുണങ്ങൾ വളരെ തന്മയത്വമായി സ്വീകരിച്ചിരിക്കുന്നു. അമിതമായ ദേശഭക്തിയും, ഓരോ ദേശത്തിനും വേണ്ടിയും, അല്ലെങ്കിൽ ഭരിക്കുന്നവരുടെ നിലപാടുകളെ കൂടുതൽ ശക്തമാക്കാൻ വേണ്ടിയുള്ള ദേശഭക്തി സ്നേഉൽബോധനം, മാറ്റിവെച്ചുകൊണ്ട്, ലോകത്തെ ആകമാനം, ലോക മാനവരെ ആകമാനം കണക്കിൽ എത്തുകൊണ്ട്, എല്ലാവരെയും പരസ്പരം സ്നേഹിക്കുക, യുദ്ധങ്ങൾ ഒഴിവാക്കുക, ചെയ്യുന്ന സേവനങ്ങൾ പർവ്വതീകരിച്ച വിളിച്ചു പറയാതിരിക്കുക എന്നൊക്കെ കവിതയിൽ ഉണ്ട്. ഏതു മതമായാലും ഈ കവിതയിലെ ആശയങ്ങൾ പിന്തുടരുന്നതിൽ എന്താണ് തെറ്റ്. എഴുത്തുകാരനും മലയാളം ഡെയിലി ന്യൂസിനും അഭിനന്ദനങ്ങൾ. Merry xmas & Happy new year

Leave a Comment

More News