രാശിഫലം (02-02-2026 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് സമ്മിശ്ര അനുഭവങ്ങളുള്ള ദിവസമായിരിക്കും. മേലാധികാരികളിൽ നിന്നും മറ്റും പ്രശംസ ലഭിക്കും. എന്നാൽ സംഭവിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്‌ടനായിരിക്കില്ല. ഇത് ദിവസം മുഴുവൻ നിങ്ങളെ അസ്വസ്ഥരാക്കും. വ്യക്തിപരമായ നഷ്‌ടങ്ങളുടെ പേരിൽ നിങ്ങൾക്ക് ദുഃഖിക്കേണ്ടി വരും.

കന്നി: ഇന്നത്തെ ദിവസത്തിന്‍റെ ആദ്യപകുതി നിങ്ങൾക്ക് അല്‌പം ബുദ്ധിമുട്ടായി തോന്നാം. ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ദിവസമല്ല. നിങ്ങൾ കടുത്ത സമ്മർദത്തിലും പിരിമുറുക്കത്തിലും ആയിരിക്കും. ആരാധനലായങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരുമായി തർക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക.

തുലാം: മാനസിക സമ്മർദം ഉണ്ടാവാനും സാധ്യതയുണ്ട്. തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുക. നിങ്ങൾക്ക് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. പ്രിയപ്പെട്ടവരിൽ നിന്നും ഒരു സന്തോഷ വാർത്ത നിങ്ങളെ തേടിയെത്തും.

വൃശ്ചികം: വീട്ടിലും ജോലി സ്ഥലത്തും നിങ്ങള്‍ സന്തോഷവാനും തികഞ്ഞ ഉത്സാഹവാനും ആയിരിക്കും. ജീവിത പങ്കാളിയുമായി സമയം ചെലവഴിക്കും. ചിരകാല ആഗ്രഹങ്ങൾ ഇന്ന് സാധിക്കും. നിങ്ങളുടെ പ്രവർത്തികളിൽ മറ്റുള്ളവർ ഇന്ന് സന്തോഷിക്കും. വീട്ടിലും ഇന്ന് വളരെ നല്ല അന്തരീക്ഷം ആയിരിക്കും. നിങ്ങൾക്ക് ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും.

ധനു: പൊതുകാര്യങ്ങളില്‍ ഇടപെടുന്നത് നിങ്ങൾക്ക് നല്ലതാവില്ല. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക. അത്യാഗ്രഹവും അമിത പ്രതീക്ഷകളും നിയന്ത്രിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. കോപം നിയന്ത്രിക്കുക.

മകരം: പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. പുതിയ ദൗത്യങ്ങളേറ്റെടുക്കും. നേട്ടം, വിജയം, സാമൂഹിക അംഗീകാരം എന്നിവ വന്നുചേരും. സാമ്പത്തിക നേട്ടമുണ്ടാകും. വരവിനേക്കാൾ കൂടുതൽ ഇന്ന് ചെലവുണ്ടാകും. ഒരു വിനോദ യാത്ര പോകാനും സാധ്യത. ബിസിനസിൽ ഉയർച്ചയുണ്ടാകും.

കുംഭം: ദിവസം മുഴുവന്‍ നിങ്ങള്‍ ഉന്മേഷവാനായി കാണപ്പെടും. നേട്ടങ്ങളും ലാഭവും ഇന്ന് കൈവരും. കുടുംബാംഗങ്ങളോടൊപ്പം പുറത്തുപോവാൻ അവസരം കൈവന്നേക്കും. ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമാകാന്‍ സാധ്യത. എന്നാൽ ചെറിയ കാര്യങ്ങൾ പോലും നിങ്ങളെ വളരെയധികം അലട്ടും.

മീനം: എഴുത്ത്, സാഹിത്യം തുടങ്ങിയ മേഖലയിൽ ഉള്ളവർക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ പ്രവർത്തികളിൽ മറ്റുള്ളവർ ഇന്ന് സന്തോഷിക്കും. എങ്കിലും കോപം നിയന്ത്രിക്കുക. ജീവിത പങ്കാളിയുമായി സമയം ചെലവഴിക്കും. വീട്ടിലും ഇന്ന് വളരെ നല്ല അന്തരീക്ഷം ആയിരിക്കും.

മേടം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അധാർമ്മികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറി നിൽക്കുക. ജലാശയങ്ങളിൽ പോകാതിരിക്കുക. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

ഇടവം: ദിവസം മുഴുവന്‍ നിങ്ങള്‍ ഉന്മേഷവാനായി കാണപ്പെടും. നേട്ടങ്ങളും ലാഭവും ഇന്ന് കൈവരും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂർത്തീകരിക്കും. ഏറെ കാലത്തെ ഇടവേളയ്‌ക്ക് ശേഷം നിങ്ങൾ അമ്മയുമായി സംസാരിക്കും. കുടുംബാന്തരീക്ഷം സന്തുഷ്‌ടി നിറഞ്ഞതായിരിക്കും. പുതിയ ജോലികൾ ഏറ്റെടുക്കാൻ പറ്റിയ ദിവസം.

മിഥുനം: ജീവിതം മെച്ചപ്പെടുത്തണമെന്ന് ഇന്ന് നിങ്ങള്‍ ദൃഢ നിശ്ചയമെടുക്കും. നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ തളര്‍ത്താന്‍ ശ്രമിച്ചേക്കാം. എന്നാല്‍ എല്ലാം പ്രതിബന്ധങ്ങളെയും തകര്‍ത്ത് മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കാം. നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം ഇന്ന് സഫലമായേക്കാം. കഠിനാധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കും. ജോലി സ്ഥലത്തെ പെരുമാറ്റം മറ്റുള്ളവരില്‍ സന്തോഷം നല്‍കിയേക്കാം.

കര്‍ക്കടകം: ജീവിതത്തില്‍ സമാധാനം കൈവരും. കോപവും ഉത്‌കണ്‌ഠയും അസ്വസ്ഥതയും പ്രശ്‌നങ്ങള്‍ വഷളാക്കുകയേ ഉള്ളൂ. നിങ്ങൾ പ്രതീക്ഷിച്ചത് പോലെ അത്ര ഊർജസ്വലമായിരിക്കില്ല ദിവസത്തിന്‍റെ അവസാനം. എന്നാല്‍ ആവേശകരമായ ഈ ദിനം നിങ്ങള്‍ക്ക് ഊര്‍ജം പകരും.

Leave a Comment

More News