എടത്വ: തലവടി സിഎംഎസ് ഹൈസ്കൂള്‍ 185-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും സിഎംഎസ് സ്കൂള്‍സ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ നിർവഹിച്ചു. സ്കൂള്‍ ലോക്കൽ മാനേജർ റവ മാത്യൂ പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റീത്താമ്മ തോമസ് മുഖ്യ പ്രഭാഷണവും എൻഡോവ്മെന്റ് വിതരണവും നടത്തി.
സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ റെജിൽ സാം മാത്യു, സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ പൂവക്കാട്, പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത്, എക്സികൂട്ടിവ് അംഗങ്ങളായ ജിബി ഈപ്പൻ, ജെ.ടി. റാംസെ, ടോം പരുമൂട്ടിൽ, പിടിഎ പ്രസിഡന്റ് അന്ന ഫ്രാൻസിസ്, സ്റ്റാഫ് സെക്രട്ടറി സാനി എം. ചാക്കോ, അദ്ധ്യാപകരായ റോബി തോമസ്, ആൻസി ജോസഫ്, സൂസൻ വി. ഡാനിയേൽ, സെഫി എൽസാ തോമസ്, ആർ ശ്രീകാന്ത്, കെ എസ് സലീന, എ.വി ശ്രീകുമാർ, എം.കെ സംഗീത, ആൽബിൻ സാറാ ഡേവിസ്, രമ്യാ ബാബു, സ്കൂൾ ചെയർമാൻ വിജിൽ വർക്കി, സ്കൂള്‍ ലീഡർ റിയൽ റോബി തോമസ് എന്നിവർ പ്രസംഗിച്ചു.
12 വർഷത്തെ അദ്ധ്യാപന സേവനത്തിന് ശേഷം വിരമിച്ച സാറാമ്മ ലൂക്കോസിന് സിഎംഎസ് സ്കൂള്‍സ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ പ്രശംസാ മംഗള പത്രം സമ്മാനിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടന്നു.






