റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു

ജമാഅത്തെ ഇസ്ലാമി വടക്കാങ്ങരയും ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തിൽ ആയാത്ത് ദർസെ ഖുർആൻ ഡയറക്ടർ ഇ.എം മുഹമ്മദ് അമീൻ പ്രഭാഷണം നിർവഹിക്കുന്നു

വടക്കാങ്ങര :ജമാഅത്തെ ഇസ്ലാമി വടക്കാങ്ങരയും ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും ‘അഹ് ലൻ റമദാൻ’ പ്രഭാഷണം സംഘടിപ്പിച്ചു. ആയാത്ത് ദർസെ ഖുർആൻ ഡയറക്ടർ ഇ.എം മുഹമ്മദ് അമീൻ റമദാൻ പ്രഭാഷണം നിർവഹിച്ചു. ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് അനസ് കരുവാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.

ഹനീന പട്ടാക്കൽ ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സെൻട്രൽ ഹൽഖ നാസിം സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ടി ശഹീർ നന്ദിയും പറഞ്ഞു.

Leave a Comment

More News