ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ മെച്ചപ്പെട്ട ഒരു ദിവസാമായിരിക്കും. പഴയ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വീണ്ടും കാണാനും, ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും സാധിക്കും. നിങ്ങളുടെ ഭവനത്തിൽ വച്ചാകും ഇവരുമായുള്ള സന്തോഷകരമായ ഒരു കൂടിക്കാഴ്ച്ച ഉണ്ടാകുക.
കന്നി: പൊതുവെ നല്ലൊരു ദിവസാമായിരിക്കും നിങ്ങൾക്ക് ഇന്ന്. ബിസിനസ്‌കാർക്ക് വളരെ മെച്ചപ്പെട്ട ദിനമായിരിക്കും ഇന്ന്. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷകരവും ആയിരിക്കും. അമിത ചിലവ് ഉണ്ടാകാൻ സാധ്യതയുണ്ട്. പണം സൂക്ഷിച്ച് മാത്രം ചെലവാക്കുക.
തുലാം: ഇന്ന് ആരംഭിക്കുന്ന കാര്യങ്ങളെല്ലാം ഫലപ്രാപ്‌തിയിലെത്തും. സാമ്പത്തിക ഇടപാടുകൾ വിജയകരമാകും. നിങ്ങളുടെ ജോലിസ്ഥലത്തെ പ്രത്യേക പരിപാടികൾക്ക് നിങ്ങൾ മുൻകൈയെടുത്ത് നടത്തേണ്ടിവരും. നിങ്ങളുടെ ജോലി സഹപ്രവര്‍ത്തകരിലും മുതിര്‍ന്ന ഉദ്യോഗസ്ഥരിലും മതിപ്പുളവാക്കും. ഇത് ജോലിയിൽ നിന്നും സ്ഥാനക്കയറ്റം ലഭിക്കാൻ സഹായിക്കും.
വൃശ്ചികം: നിങ്ങള്‍ക്കിന്ന് സന്തോഷകരമായ ദിവസമായിരിക്കും. ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ടതെല്ലാം നിങ്ങള്‍ ചെയ്യും. പുതിയ ആളുകളെ കണ്ടുമുട്ടുകയും അവരുമായി പുതിയൊരു സൗഹൃദ ബന്ധം ആരംഭിക്കുകയും ചെയ്യും. ശാരീരികവും മാനസികവുമായി നിങ്ങളുടെ ആരോഗ്യനില വളരെ തൃപ്‌തികരമായിരിക്കും.
ധനു: ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കുട്ടിക്കാലത്തെ ഓർമ്മകൾ അയവിറക്കാൻ കഴിയും. ചെറിയ ചില പ്രശ്‌ങ്ങൾ ഉണ്ടായേക്കാം. അവ സധൈര്യം നേരിടുക. നിങ്ങളുടെ പഴയ ഏതെങ്കിലും സുഹൃത്തിനെ കാണാൻ പോകുന്നത് മാനസിക ഭാരം കുറയ്ക്കും. പണം സൂക്ഷിച്ച് ചെലവാക്കുക.
മകരം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ജോലിയിൽ നല്ല പ്രതിഫലം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ സമയങ്ങളിൽ നിന്നും വ്യത്യസ്‌തമായി, സഹപ്രവർത്തകർ നിങ്ങളുടെ അഭിവൃദ്ധിയിൽ അതൃപ്‌തി പ്രകടിപ്പിച്ചേക്കാം. എന്നാൽ അവയെല്ലാം തള്ളിക്കളഞ്ഞ് മുന്നോട്ടുപോകുക.
കുംഭം: ഏൽപ്പിച്ച ജോലികൾ ഭംഗിയായി പൂർത്തിയാക്കും. മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ നേടും. സഹപ്രവർത്തകരുടെ പിന്തുണ ഉണ്ടാകും. നിങ്ങൾ മുൻകൂട്ടി പദ്ധതിയിട്ട കാര്യങ്ങൾ ഇന്ന് നടപ്പാകും. സമൂഹവൃത്തങ്ങളില്‍ വിജയം കൈവരിക്കും. വിദൂര സ്ഥലങ്ങളിലില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേൾക്കും.
മീനം: അധാര്‍മ്മികവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യത. പ്രതികൂലചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മേടം: ദാമ്പത്യജീവിതം തൃപ്‌തികരമാകും. നിങ്ങളിന്ന് നിങ്ങളുടെ പ്രിയതമയെ പ്രീതിപ്പെടുത്താന് ശ്രമിക്കും. സമാധാന പൂർണമായ ദിവസമായിരിക്കും. എല്ലാം ഉചിതമായി നടക്കും. ഏൽപ്പിച്ച ജോലികൾ ഭംഗിയായി പൂർത്തിയാക്കും. പുതിയ സുഹൃത്തുക്കളെ നേടാൻ കഴിഞ്ഞേക്കും. ഇത് ജീവിത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും,
ഇടവം: മാനസികമായി സുഖം തോന്നുകയില്ല. പദ്ധതികളൊന്നും വിചാരിച്ചതുപോലെ നടക്കുകയില്ല. വളരെ സങ്കീർണമായ പ്രശ്‌നങ്ങളും, പ്രതിസന്ധികളും ദിവസം മുഴുവൻ ഉണ്ടായേക്കാം. നിയന്ത്രിക്കാനാവാത്ത വാക്കും കോപവും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ സാധ്യത. ആത്മനിയന്ത്രണം പാലിക്കുക.
മിഥുനം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ശാരീരികവും മാനസികവുമായി നിങ്ങളുടെ ആരോഗ്യനില തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കും. ഇത് നിങ്ങളെ കൂടുതൽ സന്തോഷവാന്മാരാക്കും.
കര്‍ക്കിടകം: നിങ്ങള്‍ ഇന്ന് വളരെ ആത്മസംയമനം പാലിക്കണം. എടുത്തുചാടി തീരുമാനങ്ങൾ എടുക്കാതിരിക്കുക. രാവിലെ മുതല്‍ നിങ്ങള്‍ക്ക് ശാരീരിക അസ്വസ്‌തതകൾ അനുഭവപ്പെടാം. മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് ഇന്ന് പല കാര്യങ്ങളോടും താത്‌പര്യക്കുറവ് തോന്നും.
