ചിക്കാഗോ മലയാളി അസ്സോസിയേഷൻ കലാമേള രജിസ്‌ട്രേഷൻ ഫെബ്രുവരി 15 ന് ആരംഭിക്കും

ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ ഈ വർഷത്തെ കലാമേള ‘കലോത്സവ് 2026’ 2026 മാർച്ച് 28 ന് ബെൽവുഡ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കലാമേള രജിസ്‌ട്രേഷൻ ഫെബ്രുവരി 15 ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കമായ ചിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള, മൽസരാർഥികളുടെ എണ്ണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറ്റവും ശ്രദ്ധേയമായ ഒരു പരിപാടിയാണ് .ഇത്തവണത്തെ കലാമേളയിലും കൂടുതൽ മൽസരാർഥികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു .കലാമേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കലാമേളയുടെ നിയമാവലി,രെജിസ്ട്രേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ എന്നിവ ചിക്കാഗോ മലയാളി അസോസിയേഷന്റെ വെബ് സൈറ്റിൽ ലഭ്യമാണ് .രെജിസ്ട്രേഷൻ ഫീസ് cma2025.27@gmail.com എന്ന ഈമെയിലിൽ Zelle ചെയ്യാവുന്നതാണ് .കലാമേളയെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങൾക്കും kalamela 2026@chicagomalayaleeassociation.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

ഈ കലാമേളയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജോസ് മണക്കാട്ട് 847 830 4128 ബിജു മുണ്ടക്കൽ 773 673 8820, അച്ചൻകുഞ്ഞ് മാത്യു 847 912 2578, ഷൈനി ഹരിദാസ് 630 290 7143.

 

Leave a Comment

More News