ചിങ്ങം: ഇന്ന് യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് താത്‌പര്യം ഉണ്ടായേക്കാം. കുടുംബത്തോടൊപ്പമോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പമോ നിങ്ങളൊരു യാത്ര പ്ലാന്‍ ചെയ്യും. വളരെയധികം ഉന്മേഷം നിറഞ്ഞ ദിവസമായിരിക്കും നിങ്ങള്‍ക്കിന്ന്. അതുകൊണ്ട് തന്നെ ജോലികളെല്ലാം വേഗത്തില്‍ ചെയ്‌ത് തീര്‍ക്കാനാകും.
കന്നി: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. സ്‌ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. സാമ്പത്തിക ചെലവ് അധികരിക്കാന്‍ സാധ്യത.
തുലാം: ഇന്ന് നിങ്ങള്‍ ശത്രുക്കളെ സൂക്ഷിക്കേണ്ട ദിവസമാണ്. നിങ്ങളുടെ ബിസിനസ് തകര്‍ക്കാന്‍ ശത്രുപക്ഷത്ത് നിന്നും ശ്രമമുണ്ടായേക്കും. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കും.
വൃശ്ചികം: ജാഗ്രത പാലിക്കേണ്ട ദിവസമാണിന്ന്. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തില അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റിയും ശ്രദ്ധ വേണം. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരിക പ്രശ്‍നങ്ങള്‍ക്ക് പുറമേ വിഷാദാത്മകതയും ഇന്ന് നിങ്ങളെ ബാധിക്കും. പ്രതികൂല ചിന്തകള്‍ ഒഴിവാക്കുകയും അധാർമ്മിക വൃത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
ധനു: നിങ്ങളുടെ ജീവിത ശൈലികളിലും ചിട്ടകളിലും മാറ്റം വരുത്തേണ്ടതായി വരും. പുതിയ വസ്‌ത്രങ്ങളും ആഭരണങ്ങളും വാങ്ങാന്‍ സാധ്യത. ഒരു കൂട്ടം ജനങ്ങള്‍ നിങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ശ്രമിക്കും. അവര്‍ക്ക് മുന്നില്‍ നിങ്ങള്‍ക്ക് പ്രൗഢിയോടെ നടക്കാനാകും.
മകരം: സാമ്പത്തിക നില മെച്ചപ്പെടുന്ന ദിവസമാണിന്ന്. അപ്രതീക്ഷിതയിടങ്ങളില്‍ നിന്നും പണം ഒഴുകിയെത്തും. എന്നാല്‍ അതെല്ലാം നിങ്ങള്‍ ചെലവാക്കിയേക്കും. ജോലിയിലെ പ്രവൃത്തിപരിചയം ഇന്ന് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടേക്കും. ജോലിയിലെ അപാകതകള്‍ കുറയ്‌ക്കാന്‍ ശ്രമിക്കും.
കുംഭം: ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം ഇന്ന് സഫലമാകും. ഏറെ കാലമായുള്ള വീടെന്ന സ്വപ്‌നത്തിന് തറക്കല്ലിടാന്‍ സാധിക്കും. അതില്‍ നിങ്ങള്‍ ഏറെ സംതൃപ്‌തിയുള്ളവനാകും. കുടുംബത്തില്‍ നിന്നും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കാം.
മീനം: വളരെ ഗംഭീരമായ ഒരു ദിവസമാണിന്ന്. ഏറ്റെടുത്ത ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകും. ഏറെ കാലമായി തയ്യാറെടുക്കുന്ന കുടുംബ സംഗമം ഇന്ന് നടക്കാനിടയുണ്ട്. കുടുംബത്തോടൊപ്പം ഏറെ നേരം ചെലവഴിക്കാനാകും.
മേടം: നിങ്ങള്‍ കാത്തിരുന്ന ദിവസമായിരിക്കും ഇന്ന്. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. അഥവാ അത് സംഭവിച്ചില്ലെങ്കില്‍ ഒന്നൂകൂടി ചിട്ടയോടെ പരിശ്രമിക്കുക. ഫലം ഉറപ്പാണ്. ചെയ്‌ത് തീര്‍ക്കാന്‍ നിങ്ങള്‍ക്കൊരുപാട് ജോലിയുണ്ട്.
ഇടവം: കുടുംബ സാഹചര്യം മികച്ചതായിരിക്കും. നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങളെ യുക്തിപരമായി കൈകാര്യം ചെയ്യും. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
മിഥുനം: ജീവിതത്തില്‍ നിങ്ങള്‍ക്ക് വേണ്ട മുഴുവന്‍ പിന്തുണയുമായി കുടുംബം കൂടെയുണ്ടാകും. നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുന്ന ദിവസമായിരിക്കും ഇന്ന്. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും പ്രശംസ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കാന്‍ സാധിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ നല്ല കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുക.
കര്‍ക്കടകം: ജോലിയിൽ നിങ്ങളിന്ന് വളരെ ശ്രദ്ധാലുവായിരിക്കും. പങ്കാളിയുമായുള്ള പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് തീര്‍പ്പാക്കും. ഏറ്റെടുത്ത ജോലികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ കഴിയും.
