എത്ര മനോഹര രൂപം വിടാരുമി –
തെത്ര മദാലസ ഭാവം !
ആദിശില്പി തീർത്ത വിശ്വ
ലാവണ്യമേ നിന്റെ
ആരാമ സൗകുമാര്യം
എനിക്ക് വേണ്ടി –
എന്നും എനിക്ക് വേണ്ടി !
പത്മദളങ്ങൾ തഴുകീയൊഴുകും
പമ്പാ നദിക്കരയിൽ
പുഷ്പ ദളാകാര
നർത്തന വടിവിൽ
എന്നെ തപസ്സുണർത്തീ !
മേനകേ,
മേനകേ നിൻ മുന്നിൽ
താപസണല്ലാ – ഞാൻ മനുഷ്യൻ
വിശ്വാമിത്രൻ – വെറും
വിശ്വാമിത്രൻ !
സ്നിഗ്ദ മഞ്ഞല
നൂപുരമണിയും
ഹിമവൽത്തിരുനടയിൽ
ഉഗ്ര തപോമയ
ശിൽപ്പ ശിലയായയ്
എന്നെ മനം മയക്കീ !
പാർവ്വതീ ,
പാർവ്വതീ നിൻ മുന്നിൽ
ഈശ്വരനല്ലാ ഞാൻ മനുഷ്യൻ ! പരമേശ്വരൻ – വെറും
പരമേശ്വരൻ !
