ദോഹ (ഖത്തര്‍): ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി തന്റെ ആദ്യ സന്ദേശം പുറത്തിറക്കി. അതിൽ, “എന്റെ പിതാവിന്റെ രക്തത്തിനും മറ്റു രക്തസാക്ഷികളുടെ മരണത്തിനും ഞാന്‍ പ്രതികാരം ചെയ്യും” എന്ന് അദ്ദേഹം പറഞ്ഞു. നിരപരാധികളായ സ്കൂള്‍ കുട്ടികളെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ചും ഖമേനി സംസാരിച്ചു. പെണ്‍കുട്ടികളുടെ സ്കൂളില്‍ ആക്രമണം നടത്തി 160ഓളം കുട്ടികളെ കൊല ചെയ്ത യു എസ് പ്രസിഡന്റ് ട്രംപ് ഇപ്പോള്‍ ആ കൊലപാതകത്തെ ന്യായീകരിക്കാന്‍ വിഫല ശ്രമം നടത്തുകയാണ്. എന്നാല്‍, ആരുടെയും രക്തസാക്ഷിത്വം മറക്കില്ലെന്ന് മൊജ്തബ ഖമേനി പറഞ്ഞു. ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മറ്റൊരു പ്രധാന പ്രഖ്യാപനവും നടത്തി. “ഞങ്ങൾ മിഡില്‍ ഈസ്റ്റിലുള്ള അമേരിക്കൻ താവളങ്ങൾ മാത്രമല്ല മറ്റു സ്ഥലങ്ങളിലെ താവളങ്ങളും ആക്രമിക്കുന്നത് തുടരും” എന്ന് അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും ഒഴിപ്പിക്കണമെന്നും “അത് സംഭവിക്കുന്നതുവരെ ഞങ്ങൾ അവരെ ആക്രമിച്ചുകൊണ്ടിരിക്കും” എന്നും അദ്ദേഹം പറഞ്ഞു. പുതിയ സുപ്രീം നേതാവായി നിയമിതനായ മോജ്തബ, ഇറാന്റെ മുൻ സുപ്രീം നേതാവായ സയ്യിദ് അയത്തുള്ള അലി ഖമേനിയുടെ മകനാണ്. ഇറാന്റെ അടുത്ത സുപ്രീം നേതാവായി മോജ്തബ ഖമേനിയെ നിയമിക്കുന്നത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇഷ്ടപ്പെട്ടിട്ടില്ല.
തന്റെ ആദ്യ സന്ദേശത്തിൽ, തന്റെ പിതാവ് സയ്യിദ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് മുജ്തബ വ്യക്തമാക്കി. ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യുന്നതുവരെ യുദ്ധം തുടരുമെന്നും, ഈ അനാവശ്യ യുദ്ധത്തിന്റെ ജ്വാലകളിൽ മിഡിൽ ഈസ്റ്റ് എരിയുന്നത് തുടരുമെന്നും മുജ്തബയുടെ പ്രഖ്യാപനം വ്യക്തമായി സൂചിപ്പിച്ചു. മിഡില്‍ ഈസ്റ്റിലുടനീളം സ്ഥാപിച്ചിട്ടുള്ള അമേരിക്കന്‍ താവളങ്ങള്‍ ഇസ്രായെലിനു വേണ്ടിയാണെന്നും, അവ മുഴുവനായി നശിപ്പിക്കുന്നതുവരെ ആ രാജ്യങ്ങളിലെല്ലാം ഞങ്ങള്‍ ആക്രമണം തുടരുമെന്നും അദ്ദെഹം പറഞ്ഞു.
ഖമേനിയുടെ മരണശേഷം, അമേരിക്കയുടെയും ഇസ്രായേലിന്റെയും സഖ്യകക്ഷികളായതും അമേരിക്ക സൈനിക താവളങ്ങൾ സ്ഥാപിച്ചതുമായ പ്രധാന മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളെ ഇറാൻ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടില്ല. പകരം, അദ്ദേഹത്തിന്റെ സന്ദേശം ഇറാനിയൻ ടെലിവിഷനിൽ സംപ്രേഷണം ചെയ്തു.
മുജ്തബ ഖമേനിയിൽ നിന്നുള്ള 5 പ്രധാന സന്ദേശങ്ങൾ:
- ഞങ്ങളുടെ പിതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് ഞങ്ങൾ പ്രതികാരം ചെയ്യും.
- ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരും.
- മിഡിൽ ഈസ്റ്റിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും ഉടൻ ഒഴിപ്പിക്കണം. ഇല്ലെങ്കില്‍ മിഡിൽ ഈസ്റ്റിലെ ആക്രമണങ്ങൾ തുടരും.
- കുട്ടികളുടെയും എല്ലാ രക്തസാക്ഷികളുടെയും മരണത്തിന് പ്രതികാരം ചെയ്യും.
