തൃശൂർ: ട്രെയിനിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തി. കാസർഗോഡ് സ്വദേശിയായ അച്യുതാനന്ദ ഷേണായി (40) യാണ് വ്യാഴാഴ്ച രാവിലെ വേണാട് എക്സ്പ്രസിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് വീണത്. സംഭവം കണ്ട നാട്ടുകാരാണ് ഫയർഫോഴ്സ് യൂണിറ്റിനെ വിവരമറിയിച്ചത്.
സ്കൂബ യൂണിറ്റ് സ്ഥലത്തെത്തി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വെള്ളിയാഴ്ച, സ്കൂബ ടീം മണിക്കൂറുകളോളം തിരച്ചിൽ നടത്തിയതിനെത്തുടര്‍ന്ന് പടിഞ്ഞാറെ ചാലക്കുടിയിലെ കുടുങ്ങപ്പുഴ കടവ് പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെടുത്തു.
അങ്കമാലി കരയാംപറമ്പിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അച്യുതാനന്ദ ഷേണായി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
