ചിങ്ങം: നിങ്ങള്‍ക്ക് ഇന്നൊരു ഭാഗ്യ ദിവസമായിരിക്കും. എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ നിങ്ങൾക്ക് ഇന്ന് കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയിച്ചുവരികയെന്നുള്ളതാണ് നിങ്ങളുടെ ആത്യന്തികമായ ലക്ഷ്യം. വ്യാപാര-വ്യവസായ രംഗത്ത് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. എങ്കിലും വിജയം കൈവരിക്കാൻ സാധിക്കും.
കന്നി: ഇന്ന് നിങ്ങൾക്ക് മെച്ചപ്പെട്ട ദിവസമായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. എന്നാൽ തെറ്റായ വഴി തെരഞ്ഞെടുക്കാതിരിക്കുക. മറ്റുള്ളവരിൽ നിന്ന് പ്രീതി പിടിച്ച് പറ്റും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. അതേസമയം മാനസിക സമർദം അനുഭവപ്പെട്ടേക്കാം. യോഗ, വ്യായാമം എന്നിവയിലൂടെ അവ നിയന്ത്രിക്കാൻ സാധിക്കും.
തുലാം: ഇന്ന് നിങ്ങളെ ഊർജസ്വലനും സന്തോഷവാനുമായ വ്യക്തിയായി കാണപ്പെടും. നിങ്ങളുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും. വിദേശ യാത്രയ്ക്ക് സാധ്യത. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുകയും പുതിയ സുഹൃത്ത് ബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ വളരെ നല്ല ദിവസമാണ്.
വൃശ്ചികം: നിങ്ങള്‍ വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിന് അനുയോജ്യ ദിവസമാണ്. ഗവേഷണ സംബന്ധമായ ജോലി ലഭിക്കാൻ സാധ്യത. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്മളതയും അനുഭവപ്പെടും. ഇന്ന് നിങ്ങള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം നേടാനും ഏത് ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കാനും കഴിയും.
ധനു: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ദിവസമാണ്. കുടുംബാംന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. കുറച്ച് നല്ല സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുമായി സമയം ചെലവഴിക്കും. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ നേരിൽ സംസാരിച്ച് തീർക്കാൻ ശ്രമിക്കണം.
മകരം: ഇന്ന് നിങ്ങൾ കരുതലോടെ സംസാരിക്കണം. മാനസിക ബുദ്ധിമുട്ട് തോന്നാൻ സാധ്യതയുണ്ട്. കോപം നിയന്ത്രിക്കുക. അതുപോലെ ക്ഷമയോടെ കാര്യങ്ങൾ കേൾക്കാനും തീരുമാനം എടുക്കാനും ശ്രദ്ധിക്കണം. ജോലി സ്ഥലത്തും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായേക്കാം. യുക്തിപൂർവ്വം പരിഹരിക്കാൻ ശ്രമിക്കണം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കുംഭം: മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ആശയ വിനിമയം പരമാവധി ഒഴിവാക്കുക. കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നേക്കാം; അതിനാൽ ജോലി സ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.
മീനം: എപ്പോഴും നല്ലത് മാത്രം സംഭവിക്കുമെന്ന് പ്രതീക്ഷിക്കരുത്. ഇത്തരം പ്രതീക്ഷകള്‍ മാറ്റിവയ്ക്കണം. ലഭ്യമായ സ്രോതസുകളെ കഴിയുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. പുതിയ സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യാൻ തുടങ്ങും.
മേടം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. പുതിയ ചെടികൾ, മരങ്ങൾ എന്നിവ നട്ടുപിടിപ്പിക്കാനും പ്രകൃതിയുമായി കൂടുതൽ അടുത്ത് കഴിയാനും ശ്രമിക്കും. ചെറിയ യാത്രയ്ക്ക് സാധ്യത കാണുന്നു. സമൂഹ്യ പ്രസക്തിയുള്ള ചില പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് നല്ല സമയം.
ഇടവം: ആളുകളെ കൈകാര്യം ചെയ്യാന്‍ ഇന്ന് നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. നിങ്ങളുടെ മധുരമുള്ള വാക്കുകൾ ബിസിനസ് ഡീലുകളെ വളരെയധികം സഹായിക്കുമെങ്കിലും ദിവസം പോകുംതോറും അതിൻ്റെ പ്രഭാവം കുറയും. സംഘർഷത്തിന് സാധ്യത. പ്രവര്‍ത്തനത്തിന് ഉദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. തീര്‍ച്ചയായും കാര്യങ്ങള്‍ മെച്ചപ്പെടും.
മിഥുനം: ബിസിനസുകാര്‍ക്ക് ഇത് നല്ല ദിവസമാണ്. നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍ ഇന്ന് മേലധികാരികളില്‍ മതിപ്പുളവാക്കും. ഇന്ന് നിങ്ങൾക്കൊരു സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ ഇന്ന് സന്തോഷിപ്പിക്കും. സമൂഹത്തിന്റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാനും നിങ്ങള്‍ക്ക് ഇന്ന് കഴിയും. ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് തുറന്ന് പറയാൻ പറ്റിയ ദിവസമാണ്.
കര്‍ക്കടകം: ചെറിയ കാര്യങ്ങൾക്ക് പോലും കുടുംബാംഗങ്ങൾ വഴക്കിടാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾ ആരുടെയെങ്കിലും മനസിനെ മുറിപ്പെടുത്താന്‍ കാരണമാകുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക. ചെലവ് നിയന്ത്രിക്കണം.
