ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ആവേശവുമായി അമേരിക്കയിലും സംവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കം കുറിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (മാഗ്) ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്ററും ചേർന്ന് സംയുക്തമായി ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന കേരള ഇലക്ഷൻ 2026 ഡിബേറ്റിന്റെ (അങ്കത്തട്ട് @അമേരിക്ക) ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.
മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫ്ഫോർഡിലെ കേരളാ ഹൗസിൽ വച്ച് മാർച്ച് 29 നു ഞായറാഴ്ച 5.30 യ്ക്ക് ഡിബേറ്റ് ആരംഭിയ്ക്കും.
ഈ സംവാദത്തിന് മലയാളികൾ തിങ്ങിപ്പാർക്കുന്ന ഹൂസ്റ്റണിൽ ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ മലയാളികൾ ആവേശപൂർവം കാത്തിരിക്കുന്ന ഈ സംവാദത്തിലേക്ക് പൊതുജനങ്ങളെയും രാഷ്ട്രീയാനുഭവികളായ എല്ലാ വ്യക്തികളെയും ആദരപൂർവം ക്ഷണിക്കുന്നുവെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികൾ അറിയിച്ചു.
കാലിക പ്രസക്തവും സങ്കീർണവുമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഈ ഡിബേറ്റിൽ കേരളത്തിലെ മൂന്ന് മുന്നണികളെയും (എൽഡിഎഫ്, യുഡിഎഫ്, എൻ.ഡി.എ ) പ്രതിനിധീകരിച്ചു മുന്നണി നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുകയും പൊതുജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നല്കുകയും ചെയ്യും. സജീവ ചർച്ചകൾക്കും ആരോഗ്യകരമായ വാദപ്രതിവാദങ്ങൾക്കും അവസരവും ഉണ്ടായിരിക്കും .
ഈ ഡിബേറ്റിനു തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതോടൊപ്പം വിവിധ ദൃശ്യ മാധ്യമങ്ങളിലും സംപ്രേക്ഷണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്:
റോയ് മാത്യു (മാഗ് പ്രസിഡണ്ട്) – 717 608 1995
വിനോദ് ചെറിയാൻ (മാഗ് സെക്രട്ടറി) – 832 689 4742
സുനിൽ തങ്കപ്പൻ (മാഗ് ട്രഷറർ) – 502 468 0608
ഫിന്നി രാജു (ഐസിപിഎൻഎ – ചാപ്റ്റർ പ്രസിഡന്റ് ) – 832 646 9078
ജീമോൻ റാന്നി (ഐസിപിഎൻഎ- ചാപ്റ്റർ സെക്രട്ടറി) – 832 873 0023
വിജു വർഗീസ് (ഐസിപിഎൻഎ -ചാപ്റ്റർ ട്രഷറർ ) – 832 785 5442

