ന്യൂയോർക്ക്: സാറാമ്മ വർഗീസിന്റെ നിര്യാണത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അനുശോചനം അറിയിച്ചു.
പരേതയുടെ ഇളയ മകൻ റെജി വർഗീസ് മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അംഗമാണ്. ഡാലസിൽ ചാമുണ്ഡ ഓട്ടോ ബോഡി ഷോപ്പ് ഉടമയായ റജി വർഗീസിനോടൊപ്പം താമസിച്ചു വരികെ ബുധനാഴ്ച രാവിലെ ആണ് അന്ത്യം സംഭവിച്ചത്.
നാട്ടുകാരും പ്രവാസികളും ഒരുപോലെ സ്നേഹിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പരേതയായ സാറാമ്മ വർഗീസ്.
നാട്ടിലുള്ള പാവപെട്ട കുടുംബങ്ങൾക്ക് സാമ്പത്തീക സഹായം നൽകി സ്നേഹം വാരിക്കോരി കൊടുത്ത പരേതയുടെ നല്ല മനസ്സിനെ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അനുസ്മരിച്ചു.
ദുംഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കും ബന്ധു മിത്രാദികൾക്കും ദൈവം ആശ്വാസം പകരട്ടെ എന്ന് കേന്ദ്ര കമ്മറ്റി ആശംസിച്ചു.
ജോ ചെറുകര
സെക്രട്ടറി
അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ
ന്യൂയോർക്ക്.
