ഡാളസ്: പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേൻ ആയിരത്തോളം പ്രവാസി മലയാളികളുടെ ഇടയിൽ നിന്നും കേരളം ആരു ഭരിക്കും??എന്ന വിഷയത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ പല രാഷ്രീയ നിരീക്ഷകരുടെയും പ്രവചനത്തിനു വിവരീതമായുള്ള വിധിതീർപ്പ് ആണ് ലഭിച്ചത്.
പ്രതീക്ഷിക്കാവുന്ന സീറ്റുകളുടെ എണ്ണം:
യു ഡി എഫ് മുന്നണി -60 മുതൽ 68
എൽ ഡി എഫ് മുന്നണി — 55 മുതൽ 67
ബി ജെ പി സഖ്യം– 3 മുതൽ 7 സീറ്റ് വരെ
സ്വതന്ത്രര് — 0
140 അസംബ്ലി സീറ്റുകൾ ഉള്ള കേരളാ നിയമസഭയിൽ 70 സീറ്റിനു മേൽ നേടി ഇരു മുന്നണികൾക്കും ഭരണ പക്ഷത്തു എത്തുവാൻ ഭൂരിപക്ഷം കിട്ടില്ല എന്നാണ് സർവേയിൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നത്.
100 സീറ്റുകൾ നേടുമെന്ന് അമിത വിശ്വാസത്തിൽ കഴിയുന്ന യു ഡി എഫ് മുന്നണിയുടെ പല പ്രധാന സീറ്റുകളും നഷ്ടപെടുവാനാണ് സാധ്യത. കാരണം പല മണ്ഡലങ്ങളിലും സീറ്റ് തർക്കത്തെ ചൊല്ലി നടന്ന പോരുകൾ വിജയ സാധ്യതകളെ പ്രതികൂലമായി ബാധിക്കും.
യു ഡി എഫ് നേക്കാൾ വിരലിൽ എണ്ണാവുന്ന കുറവ് പ്രതീക്ഷിക്കുന്ന എൽ ഡി എഫ് മുന്നണി, ഏഴു സീറ്റുകളോളം പ്രതീക്ഷിക്കുന്ന ബി ജെ പി മുന്നണിയുടെ പിന്തുണയോടു കൂടി ഭരിക്കുവാൻ തെരഞ്ഞെടുക്കപ്പടും എന്നാണ് സർവേയിൽ നിന്നും അനുമാനിക്കപ്പെടുന്നത്.
2026 കേരള മന്ത്രി സഭയിൽ ബി ജെ പി ഉറപ്പായും വരുമെന്നാണ് സർവേയിൽ പങ്കെടുത്ത 60% ആൾക്കാരും അഭിപ്രായപ്പെട്ടത്.
തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ പങ്കെടുത്ത എല്ലാ പ്രവാസി മലയാളികളോടും നന്ദി രേഖപെടുത്തുന്നതായി പ്രസിഡണ്ട് എബി തോമസ് (ഡാളസ്) , സെക്രട്ടറി ജോ ചെറുകര (ന്യൂ യോർക്ക്) എന്നിവർ അറിയിച്ചു.
സെക്രട്ടറി
(എ.എം.ഡബ്ല്യൂ.എ)
ജോ ചെറുകര
ന്യൂ ഹൈഡ് പാർക്ക് വേ, ന്യൂയോർക്ക്
