കാലിഫോര്‍ണിയ: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവര്‍ ഈ വര്‍ഷത്തെ ഓശാന പെരുന്നാള്‍ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും നടത്തി.
കാലിഫോര്‍ണിയായിലെ സാക്രമെന്റോ സെന്റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഈ വര്‍ഷം നടന്ന ഹോശാന പെരുന്നാളിന് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത യെല്‍ദോ മോര് തീത്തോസ് തിരുമേനി മുഖ്യകാര്‍മ്മികനായിരുന്നു. പള്ളി വികാരി റവ.ഫാ. തോമസ് കോരയും റവ.ഫാ. രഞ്ജന്‍ മാത്യുവും സഹകാര്‍മ്മികരായിരുന്നു.
നീതിമാനും ജയശാലിയും താഴ്മയുള്ളവനും വിനയത്തിന്റെയും ക്ഷമയുടെയും മുഖമുദ്രയുമായിരുന്നു യേശുതമ്പുരാന്‍.


