രാശിഫലം (02-04-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഭാഗ്യ ദിവസമായിരിക്കും. ആരോഗ്യം മെച്ചപ്പെടും. മേലധികാരിയിൽ നിന്ന് അഭിനന്ദനങ്ങൾ നേടാൻ സാധ്യത. പ്രിയപ്പെട്ടവരുമായി ഇന്ന് ഏറെ സമയം ചെലവഴിക്കാൻ സാധിക്കും. ഏറ്റെടുത്ത കാര്യങ്ങൾ വളരെ ഭംഗിയായി ചെയ്യാൻ സാധിക്കും.

കന്നി: പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തിയേക്കാം. കൂടുംബപരമായി പല തർക്കങ്ങൾക്കും ഇന്ന് സാധ്യത. ആത്മീയ കാര്യങ്ങളിൽ സമയം ചെലവഴിക്കുന്നത് നല്ലതായിരിക്കും. ഒരു യാത്ര പോകാനും സാധ്യത.

തുലാം: ഇടപാടുകൾ നടത്താൻ ഇന്ന് നല്ല ദിവസമല്ല. മാനസികമായി പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. ആരോഗ്യ കാര്യങ്ങലിൽ പ്രത്യേക ശ്രദ്ധ വേണം. മറ്റുള്ളവരിൽ നിന്ന് നല്ല വാക്കുകൾ കേൾക്കും. നിങ്ങളുടെ പ്രവർത്തിയിൽ മറ്റുള്ളവർ ആകൃഷ്‌ടരായേക്കാം. സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കണമെന്നില്ല.

വൃശ്ചികം: എന്ത് പറയുമ്പോഴും പ്രവർത്തിക്കുമ്പോഴും ശ്രദ്ധിക്കുക. കോപം നിയന്ത്രിക്കുക. തർക്കങ്ങൾ ഉണ്ടാവനുള്ള സാധ്യത പരമാവധി കുറക്കുക. ക്ഷമ പാലിക്കുക. വീട്ടിലെ സാഹചര്യങ്ങൾ നിങ്ങൾക്ക് മാനസിക പിരിമുറക്കം ഉണ്ടായേക്കാം. ജോലി കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല.

ധനു: ഉദ്ദേശിച്ച കാര്യങ്ങൾ നല്ല രീതിയിൽ നടന്നേക്കും. ഒരു തീർത്ഥാടന യാത്രക്ക് സാധ്യത. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഊർജസ്വലനായിരിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷ വാർത്ത ഉണ്ടാകാനിടയുണ്ട്.

മകരം: ബിസിനസുകാർക്ക് ഇന്ന് സാമ്പത്തികമായി നല്ല ദിവസമാണ്. ഇന്ന് നിങ്ങൾക്കൊരു സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തിയേക്കും. ജോലി ആവശ്യമായി ഒരു യാത്ര പോകാനും സാധ്യത.

കുംഭം: ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ നിങ്ങൾ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. പേരും പ്രശസ്‌തിയും വന്നുചേരും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത.

മീനം: വാണിജ്യത്തിലും ബിസിനസിലും ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായ സഹകരണങ്ങള്‍ ലഭിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും.

മേടം: സുഹൃത്തുക്കളും കുടുംബവുമായി ഒരു ഉല്ലാസയാത്രക്ക് സാധ്യത. പ്രതീക്ഷിക്കാത്ത പല ചെലവകളും ഇന്ന് ഉണ്ടയാക്കാം. ഏറ്റെടുത്ത പല ജോലികളും ഇന്ന് ചെയ്‌ത് തീർക്കാൻ കഴിഞ്ഞെന്ന് വരില്ല. മത്സരപരീക്ഷകൾ എഴുതുന്നവർക്ക് ഇന്ന് വിജയ സാധ്യതയുണ്ട്.

ഇടവം: മാനസികമായി പല ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. പിതാവുമായി ഒരു തർക്കത്തിന് ഇടയുണ്ടായേക്കാം. ബിസിനസ്‌പരമായ കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക.

മിഥുനം: നിങ്ങളുടെ ജീവിതപങ്കാളിയുമായി ഇന്ന് നല്ല ഒരു ദിവസം ചെലവഴിക്കാം. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാകും. കുടുംബാന്തരീക്ഷം പതിവിലും കൂടുതൽ സന്തോഷ നിറഞ്ഞതായിരിക്കും.

കര്‍ക്കിടകം: ഒരു സന്തോഷ വാർത്ത കേൾക്കാൻ ഇടയുണ്ട്. എല്ലാ ജോലികളും ഇന്ന് നിങ്ങൾ വിജയകരമായി പൂർത്തിയാക്കും. സാമ്പത്തിക ആനുകൂല്യങ്ങൾക്ക് ഒരു നല്ല ദിവസമാണിത്. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. ഇന്ന് പല കാര്യങ്ങളിലും വിജയം നേടും.

Leave a Comment

More News