പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ‘പുസ്തക ചര്‍ച്ച’ ഏപ്രില്‍ 12 ഞായറാഴ്ച

ന്യൂയോര്‍ക്ക്/പുന്നയൂര്‍ക്കുളം: അമേരിക്കന്‍ മലയാളി എഴുത്തുകാരനും പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ സ്ഥാപക പ്രസിഡന്റുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍’ എന്ന നോവലിനെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു.

2026 ഏപ്രില്‍ 12 ഞായറാഴ്ച രാവിലെ 10:30ന് പുന്നയൂര്‍ക്കുളത്തെ കമലാ സുരയ്യ സാംസ്ക്കാരിക സമുച്ചയത്തില്‍ പ്രശസ്ത കഥാകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ നയിക്കുന്ന ചര്‍ച്ചയില്‍ പ്രമുഖര്‍ സംബന്ധിക്കും.

ജീവിതാനുഭവങ്ങളില്‍ പ്രകടമാകുന്ന സങ്കീര്‍ണ്ണ മാനസിക ഭാവങ്ങളെ ഈ നോവല്‍ വിശദമായി വിശകലനം ചെയ്യുന്നു.

ശ്രദ്ധേയമായ ഈ പുസ്തക ചര്‍ച്ചയുടെ അവതരണം ടി.ഡി. രാമകൃഷ്ണന്‍ നിര്‍‌വ്വഹിക്കുന്നതാണ്. ഡെറി പോള്‍ ടി.എം മോഡറേറ്ററായിരിക്കും.

ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍: സെബാസ്റ്റ്യന്‍ (കവി), ടി. മോഹന്‍ ബാബു, ഫൈസല്‍ ബാവ, ഹക്കീം വെളിയത്ത്, ശ്രുതി ടീച്ചര്‍, ഷാജന്‍ വാഴപ്പുള്ളി, അബ്ദുള്‍ പുന്നയൂര്‍ക്കുളം.

ചര്‍ച്ചയില്‍ ഏവരുടേയും മഹനീയ സാന്നിധ്യം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Leave a Comment

More News