തലവടി: ഈസ്റ്റർ ദിനത്തിൽ തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്റെ (ടോഫാ) നേതൃത്വത്തില്‍ അഗതികൾക്ക് സ്നേഹ വിരുന്ന് നല്കി.
തലവടി സ്നേഹഭവനിലും എടത്വ ജെ.എം.എം ജൂബിലി മന്ദിരത്തിലുമാണ് സ്നേഹ വിരുന്നൊരുക്കിയത്. ഓളപ്പരപ്പിലെ ആവേശത്തിനപ്പുറം പിറന്ന മണ്ണിലെ പ്രിയപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ എപ്പോഴും “ടോഫാ” മുന്നിൽ തന്നെയാണ്.
തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് റിക്സൺ ഉമ്മൻ, ഭാരവാഹികളായ അജിത്ത് പിഷാരത്ത്, ജോജി വയലപ്പള്ളി, അരുൺ പുന്നശ്ശേരിൽ, ജോമോൻ ചക്കാലയിൽ, ഡോ. ജോൺസൺ വി ഇടിക്കുള, ടോഫാ പ്രതിനിധികളായ പ്രദീപ് കുറുന്തോട്ടയ്ക്കൽ, ജേക്കബ് സി മാത്യു എന്നിവർ നേതൃത്വം നല്കി.
കുട്ടനാട് നിയോജക മണ്ഡലം സ്ഥാനാർത്ഥികളായ തോമസ് കെ തോമസ്, റെജി ചെറിയാൻ എന്നിവർ സ്നേഹ വിരുന്നിൽ പങ്കാളികളായി.
ടോഫായുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷമായി തുടർന്നുവരുന്ന ജനക്ഷേമ പദ്ധതികൾ വീണ്ടും തുടരുമെന്ന് പ്രസിഡന്റ് സതീഷ് തെന്നിശ്ശേരിൽ, സെക്രട്ടറി റ്റിനു തോമസ്, ട്രഷറർ അശ്വിൻ ജേക്കബ് വർഗ്ഗീസ് എന്നിവർ അറിയിച്ചു.

