ന്യൂയോർക്കിൽ നിര്യാതനായ സമീർ സഹൃദയന്റെ പൊതുദർശനം ഏപ്രിൽ 9 വ്യാഴഴ്ച

ന്യൂയോര്‍ക്ക്: ലോംഗ് ഐലൻഡിൽ താമസക്കാരനും, ന്യൂയോർക്ക് മലയാളി സമൂഹത്തിൽ നിറസാന്നിധ്യവുമായ സഹൃദയൻ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും ഏക പുത്രൻ സമീർ സഹൃദയൻ (35) അന്തരിച്ചു.

മാവേലിക്കരയിലെ കലക്കാട് ഗംഗാധര പണിക്കരുടെ കൊച്ചുമകനാണ് സമീർ.

പൊതുദർശനം: ഏപ്രിൽ 9 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3:00 മണി മുതല്‍ രാത്രി 8:00 മണിവരെ പാർക്ക് ഫ്യൂണറൽ ഹോമിൽ (2175 Jericho Tpke ,New Hyde Park , NY 11044 ).

പൂജ: ഏപ്രിൽ 10 വെള്ളിയാഴ്ച രാവിലെ 9:30 മുതല്‍ 11:30 വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ (2175 Jericho Tpke, New Hyde Park, NY 11044 ). തുടര്‍ന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് ലോംഗ് ഐലന്റ് സെമിത്തേരിയില്‍ ക്രിമേഷന്‍ (91 Eads St. West Babylon , NY 11704).

ന്യൂയോർക്ക് ശ്രീനാരായണ അസോസിയേഷൻ, മഹിമ, NBA, ഫൊക്കാന തുടങ്ങി നിരവധി സഘടനകൾ സമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Leave a Comment

More News