എസ്‌ബി & അസംപ്‌ഷൻ അലംനൈ ഓഫ് അമേരിക്ക നാഷണൽ കൺവൻഷൻ വിമെൻസ് ഫോറം രൂപീകരിച്ചു

ചിക്കാഗോ: 2026 ജൂലൈ 9-ാം തീയതി ചിക്കാഗോയിൽ നടക്കുന്ന ചങ്ങനാശേരി എസ് ബി & അസംപ്‌ഷൻ കോളേജ് പൂർവ്വ വിദ്യാർഥികളുടെ പ്രഥമ ദേശീയ കൺവൻഷന്റെ വിജയത്തിനായി സംഘടനയുടെ നാഷണൽ കൗണ്‍സിലിന്റെ നേതൃത്വത്തിൽ വനിതാ പൂർവ്വ വിദ്യാർഥികളുടെ വിമെൻസ് ഫോറം രൂപീകരിച്ചു.

ശനിയാഴ്ച നടന്ന ആദ്യ സൂം മീറ്റിംഗില്‍ കൺവെൻഷൻ ചെയർമാൻ മാത്യു ദാനിയേൽ അമേരിക്കയിൽ ആദ്യമായി നടക്കുന്ന പൂർവ്വ വിദ്യാർഥി കൺവെൻഷന്റെ ലക്ഷ്യങ്ങളും പ്രാധാന്യവും വിശദീകരിച്ചു. വിവിധ കാലഘട്ടങ്ങളിൽ എസ് ബി അസംപ്‌ഷൻ കോളേജുകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന വനിതകളുടെ ആദ്യ സൂം മീറ്റിഗിൽ പങ്കെടുത്തവർ, തങ്ങളുടെ കലാലയ ജീവിതത്തിന്റെ ഓർമ്മകൾ പങ്കുവച്ചു. ചിക്കാഗോയിൽ നടക്കുന്ന പ്രഥമ പൂർവ്വവിദ്യാർഥി കൺവെൻഷൻ പരമാവധി സതീർഥ്യരെ പങ്കെടുപ്പിച്ചു വൻവിജയമാക്കാൻ തീരുമാനിച്ചു.

സെലിൻ ജോയ്‌സ്, റോഷൻ ചെറിയാൻ (ഹ്യൂസ്റ്റൺ), കാർമൽ തോമസ്, ഷിജി ചിറയിൽ, അന്നമ്മ സാധു
(ചിക്കാഗോ), നീന മുരിക്കൻ (അരിസോണ), ഡോ ബിന്ദു ജോർജ്ജ് തോബിയാസ് (ഓസ്റ്റിൻ), അനു ജോർജ്ജ് (മിഷിഗൺ), സിസിലി ജോയ്, ലീല മാരേട്ട് (ന്യൂയോർക്ക്), ജാൻസിമോൾ ജോസഫ് (ഒക്‌ലഹോമ), ലതാ ജോസഫ് (നോർത്ത് കരോളിന) എന്നിവർ സംസാരിച്ചു. കൺവെൻവെൻഷൻ കോർഡിനേറ്റർമാരായ പ്രൊഫ. ജെയിംസ് ഓലിക്കര, ജോർജ്ജ് ജോസഫ് വിലങ്ങോലിൽ (ഡാളസ്), സംഘടനയുടെ ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ഡോ. മനോജ് മാത്യു നേര്യംപറമ്പിൽ, സെക്രട്ടറി തോമസ് ഡിക്രൂസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.

ബെൻസെൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കാതോലിക് ചർച്ച് ഓഡിറ്റോറിയത്തിൽ എസ് ബി, അസംപ്‌ഷൻ കോളേജ് പ്രിൻസിപ്പൾമാർക്കൊപ്പം അമേരിക്കയിലെ നാനാഭാഗത്തുനിന്നുമുള്ള മുൻ അധ്യാപകരും പൂർവ്വ വിദ്യാർഥികളും കൺവെൻഷനിൽ പങ്കെടുക്കും. എസ് ബി കോളേജിന്റെ പ്രമുഖ പൂർവ്വവിദ്യാർഥികളായ കാർഡിനൽ മാർ ജോർജ്ജ് ജേക്കബ് കൂവക്കാട്ട്, ആർച്ചുബിഷപ് മാർ തോമസ് തറയിൽ, കേരള ഗവ. പ്രിൻസിപ്പൽ സെക്രെട്ടറി രാജു നാരായണസ്വാമി ഐഎഎസ് എന്നിവർ കൺവെൻഷനിൽ വിശിഷ്ടാതിഥികൾ ആയിരിക്കും.

കൺവെൻഷനിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ സന്ദർശിക്കേണ്ട വെബ്സൈറ്റ് : https://sbandassumptionalumniusa.org/

വിവരങ്ങൾക്ക്: കാർമൽ തോമസ് (രജിസ്‌ട്രേഷൻ) 224-688-0952, ജോർജ്ജ് ജോസഫ് (സുവനീർ) 817-791-1775.

Leave a Comment

More News