- റോബോട്ടിക്സ്, ഐ ഒ ടി, സൈബർ സുരക്ഷ മേഖലകളിൽ പുരോഗമനാത്മക ഡിജിറ്റൽ, എഞ്ചിനീയറിംഗ് സൊല്യൂഷനുകൾ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ ധാരണ.
- യുഎസ്ടിയുടെ എഞ്ചിനീയറിംഗ്, എഐ കഴിവുകളും, ഐഹബിന്റെ ഗവേഷണ-നവീകരണ മികവും ഏകീകരിക്കുന്ന പങ്കാളിത്തം.
തിരുവനന്തപുരം, 28 ഏപ്രിൽ 2026: എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ദീപ് ടെക്ക് ഇന്നൊവേഷൻ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി പ്രമുഖ എഐ ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി, ഐഐടി റൂർക്കിയിലെ ടെക്നോളജി ഇന്നൊവേഷൻ സംരംഭമായ ഐഹബ് ദിവ്യസമ്പർക്കുമായി ധാരണാ പത്രം ഒപ്പിട്ടു. കേന്ദ്ര സർക്കാരിന് കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു സംയുക്ത സംരംഭമാണ് ഐഹബ്ബ് ദിവ്യസമ്പർക്ക്.യുഎസ്ടി തിരുവനന്തപുരം ക്യാമ്പസിൽ നടന്ന ചടങ്ങിലാണ് ഇരു സ്ഥാപനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ ധാരണാ പത്രം കൈമാറിയത്.
എംബെഡഡ് ഹാർഡ് വെയർ, ഫേംവെയർ എഞ്ചിനീയറിംഗ്, ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ, എഐ/എംഎൽ, ഡാറ്റ സയൻസ് എന്നീ മേഖലകളിൽ യുഎസ്ടിയ്ക്കുള്ള വൈദഗ്ധ്യവും, ഐഹബിന്റെ ശക്തമായ ഗവേഷണ, നവീകരണ മികവും, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും ഒന്നിച്ചുചേർത്ത്, ഉയർന്ന സ്വധീനമുള്ള സൊല്യൂഷനുകൾ സൃഷ്ടിക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.
ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, സൈബർ-ഫിസിക്കൽ സംവിധാനങ്ങൾ, പുരോഗമനാത്മക ഡിജിറ്റൽ എഞ്ചിനീയറിംഗ്, എഐ അധിഷ്ഠിത ആപ്ലിക്കേഷനുകൾ എന്നിവ ഉൾപ്പെടുന്ന നിർണായക മേഖലകളിൽ അടുത്ത തലമുറയിലെ സാങ്കേതികവിദ്യകളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിനായി ഇരു സ്ഥാപനങ്ങളും സംയുക്തമായി പ്രവർത്തിക്കും.
ഇന്ത്യയിലെ ഉപഭോക്താക്കളുടെ പ്രവർത്തനപരവും പ്രായോഗികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കസ്റ്റമൈസ് ചെയ്ത സൊല്യൂഷനുകൾ വികസിപ്പിക്കാനും ഈ പങ്കാളിത്തം സഹായിക്കും. കൂടാതെ, സംയുക്ത ആർ ആൻഡ് ഡി, സാങ്കേതികവിദ്യ കൈമാറ്റം, സൊല്യൂഷനുകളുടെ വാണിജ്യവൽക്കരണം എന്നിവയെ പ്രോത്സാഹിപ്പിച്ച് സ്വാധീനം സൃഷ്ടിക്കാൻ ഈ സഹകരണം സഹായകമാകും.
“ഈ സഹകരണം ഇന്ത്യയിൽ എഞ്ചിനീയറിംഗ് ആർ ആൻഡ് ഡിയും ഡീപ്പ്-ടെക് നവീകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായകമായ ഒരു ചുവടുവയ്പ്പാണ്. യുഎസ്ടിയുടെ മികവുറ്റ എഞ്ചിനീയറിംഗ് പരിജ്ഞാനവും എഐ അധിഷ്ഠിത കഴിവുകളും ഐഹബിന്റെ ശക്തമായ ഗവേഷണ അടിത്തറയുമായി സംയോജിപ്പിക്കുന്നതിലൂടെ, സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ശക്തമായ ഒരു പ്ലാറ്റ്‌ഫോം നാം സൃഷ്ടിക്കുന്നു. നവീകരണത്തെ വേഗത്തിലാക്കുകയും വ്യാപകമായി പ്രയോഗിക്കാവുന്നതുമായ ഉയർന്ന സ്വാധീനമുള്ള സൊല്യൂഷനുകൾ നൽകി അർത്ഥവത്തും ദീർഘകാലം നിലനിക്കുന്നതുമായ മാറ്റങ്ങൾ സൃഷ്ടിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം,” യുഎസ്ടി പ്രസിഡന്റ് അലക്സാണ്ടർ വർഗീസ് പറഞ്ഞു:
“ബിസിനസ് രംഗത്തെ നിർണായക വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അക്കാദമിക സങ്കേതങ്ങളെയും ഗവേഷണത്തെയും വ്യവസായത്തെയും ഒന്നിച്ചു കൊണ്ടുവരുന്ന ഈ സഹകരണത്തിൽ യുഎസ്ടിയുമായി പങ്കാളികളാകുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. സൈബർ-ഫിസിക്കൽ സിസ്റ്റങ്ങളിലെയും നവീകരണത്തിലെയും ഐഹബ് ദിവ്യസമ്പർക്കിന്റെ കേന്ദ്രീകൃത ശ്രദ്ധയും യുഎസ്ടിയുടെ ആഗോള സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്തിക്കൊണ്ട്, പുരോഗമനാത്മകവും കേന്ദ്രികൃതവുമായ സൊല്യൂഷനുകൾ വികസിപ്പിക്കാൻ ഈ പങ്കാളിത്തം സഹായിക്കും,” ഐഹബ്-ഐഐടി റൂർക്കിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ മനീഷ് ആനന്ദ് പറഞ്ഞു.
ഈ സഹകരണം അക്കാദമിക രംഗത്തെയും ഗവേഷണത്തെയും വ്യവസായത്തെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന പങ്കാളിത്തങ്ങളെ മുന്നോട്ട് കൊണ്ടുപോകാനുള്ള യുഎസ്ടിയുടെ പ്രതിബദ്ധതയെ അടിവരയിടുന്നു. ഇതിനുമുമ്പ്, ബിറ്റ്‌സ് പിലാനി, ഐഐടി മദ്രാസ്, വെസ്റ്റേൺ സിഡ്നി സർവകലാശാല, ടി-വർക്ക്സ് എന്നിവയുൾപ്പെടെയുള്ള ശ്രദ്ധേയ സ്ഥാപനങ്ങളുമായി യുഎസ്ടി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്.
ഡിജിറ്റൽ എഞ്ചിനീയറിംഗിലും എഐയിലും ഉള്ള തങ്ങളുടെ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, നിർണായക മേഖലകളിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന അടുത്ത തലമുറയുടെ സൊല്യൂഷൻസ് മുന്നോട്ട് കൊണ്ടുപോകുന്നതിനെ യുഎസ്ടി തുടർച്ചയായി നിർണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.
യുഎസ്ടി തിരുവനന്തപുരം ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഐഹബ്-ഐഐടി റൂർക്കിയുടെ സി ഇ ഒ മനീഷ് ആനന്ദും യുഎസ്ടിയുടെ വൈസ് പ്രസിഡന്റും ഇന്ത്യ ബിസിനസ് ഹെഡുമായ ദിലീപ് ശിവൻ പിള്ളയും തമ്മിൽ ധാരണാപത്രം ഔപചാരികമായി കൈമാറി. ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.
ഐഹബിന്റെ അഡ്വൈസറായ വിംഗ് കമാൻഡർ എം.എസ്. മാത്യു ഐഐടി റൂർക്കിയെ പ്രതിനിധീകരിച്ചു. യുഎസ്ടിയിൽ നിന്ന് ടെക്‌നോളജി സർവീസസ് മേധാവി വർഗീസ് ചെറിയാൻ, യുഎസ്ടി ഇന്നോവേഷൻ ലാബ്സ് സീനിയർ ഡയറക്ടറും മേധാവിയുമായ അശോക് ജി. നായർ, യു.എസ് – അപ്പാക് പാർട്നർഷിപ്പ്സ് ആൻഡ് അലൈയൻസസ് മേധാവി ഭവേഷ് ശശിരാജൻ, സ്ട്രാറ്റജിക് പാർട്നർഷിപ്പ്സ് ആന്റ് പ്രോഗ്രാം മാനേജ്മെന്റ് വിഭാഗത്തിലെ നിഖിത നാഥ് ബഹാദൂർ, വർക്ക്‌പ്ലേസ് മാനേജ്മെന്റ് ഡയറക്ടർ വിജിൽ നായർ, കേരള പി.ആർ ആൻഡ് മാർക്കറ്റിംഗ് സീനിയർ ലീഡ് റോഷ്നി ദാസ്, പ്രോഡക്ട് എഞ്ചിനീയറിംഗ് ലീഡ് രമേഷ് രാമകൃഷ്ണൻ, എഞ്ചിനീയറിംഗ് സൊല്യൂഷൻസ് ഡെലിവറി മാനേജർ അഭിലാഷ് കൃഷ്ണൻ, എഞ്ചിനീയറിംഗ് ഡെലിവറി മാനേജർ അനൂപ് നായർ എന്നിവരും ധാരണാപത്ര കൈമാറ്റച്ചടങ്ങിൽ പങ്കെടുത്തു.
