കോഴിക്കോട് വെള്ളയില്‍ റോഡിലെ റെഡ് സ്റ്റാര്‍ പ്രിന്റിംഗ് പ്രസ്സില്‍ അഗ്നിബാധ; ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വെള്ളയിൽ റോഡിലുള്ള റെഡ് സ്റ്റാർ പ്രസ്സിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവായി. തീ ഇപ്പോൾ പൂർണ്ണമായും നിയന്ത്രണവിധേയമായി. പേപ്പർ റോളുകൾ സൂക്ഷിച്ചിരുന്ന പ്രസ്സിന് പുറത്താണ് ആദ്യം തീ പടർന്നത്. ഞായറാഴ്ചയായതിനാൽ പ്രസ്സ് അടച്ചിരുന്നതുകൊണ്ട് അപകട സമയത്ത് ജീവനക്കാരാരും അകത്തുണ്ടായിരുന്നില്ല.

കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു സ്ത്രീയാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു. പ്രസ്സിന് പുറത്ത് സൂക്ഷിച്ചിരുന്ന പേപ്പർ റോളുകളിൽ ഭൂരിഭാഗവും കത്തിനശിച്ചു. തീയുടെ തീവ്രതയിൽ കെട്ടിടത്തിന് മുകളിലുള്ള എസിയുടെ പുറം യൂണിറ്റുകൾ ഉരുകി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും, അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

കോഴിക്കോട് നഗരത്തിലെ പ്രധാന പ്രസ്സുകളിൽ ഒന്നാണിത്. ജനയുഗം പത്രം മുമ്പ് ഇവിടെ നിന്നാണ് അച്ചടിച്ചിരുന്നത്. ജനയുഗത്തിന് ആവശ്യമായ പേപ്പർ റോളുകൾ ഇപ്പോഴും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ചില ഇംഗ്ലീഷ് പത്രങ്ങളും ഇവിടെ നിന്നാണ് അച്ചടിക്കുന്നത്.

 

Leave a Comment

More News