തിരുവനന്തപുരം: കേരളം ഇനി ആര് ഭരിക്കുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം. ഒരു മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട്, സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ മാറ്റിമറിച്ചേക്കാവുന്ന നിർണായക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഇന്ന് പുറത്തു വരും. വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രപരമായ മൂന്നാം തവണയും അധികാരത്തിലെത്താൻ ശ്രമിക്കുമ്പോൾ, കോൺഗ്രസ് തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. വോട്ടെണ്ണലിന്റെ തലേന്ന്, എൽഡിഎഫും യുഡിഎഫും ആത്മവിശ്വാസത്തോടെയായിരുന്നു. അതേസമയം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭയിൽ അക്കൗണ്ട് വീണ്ടും തുറക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. 140 റിട്ടേണിംഗ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റൻ്റുമാരും ഉൾപ്പെടെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിൻ്റെ ഭാഗമാകുന്നത്.
വോട്ടെണ്ണൽ പ്രക്രിയയുടെ ആദ്യ ഘട്ടം സ്ട്രോങ് റൂമുകൾ തുറക്കുന്ന പ്രക്രിയയായിരുന്നു. രാവിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സ്ഥാനാർത്ഥികളുടെയും അല്ലെങ്കിൽ അവരുടെ അംഗീകൃത ഏജന്റുമാരുടെയും സാന്നിധ്യത്തിൽ വീഡിയോ റെക്കോർഡിംഗ് സഹിതം സ്ട്രോങ് റൂമുകൾ തുറക്കും. ആദ്യ ഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ നടക്കും. ആദ്യം എണ്ണേണ്ടത് സർവീസ് വോട്ടർമാരുടെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെയും പോസ്റ്റൽ ബാലറ്റുകളായിരിക്കും. ഇതിനായി പ്രത്യേക ടേബിളുകൾ സജ്ജീകരിക്കും.
തുടർന്ന് ഇവിഎം എണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകൾ എണ്ണി അര മണിക്കൂർ കഴിഞ്ഞ്, വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിക്കും. ഓരോ മണ്ഡലത്തിലും പരമാവധി 14 വോട്ടെണ്ണൽ ടേബിളുകൾ ക്രമീകരിക്കും. 14 ബൂത്തുകളിൽ നിന്നുള്ള വോട്ടുകൾ ഒരു റൗണ്ടിൽ ഒരേസമയം എണ്ണും. കൗണ്ടിംഗ് ഏജന്റുമാർക്ക് കൺട്രോൾ യൂണിറ്റിന്റെ സീലുകൾ കാണിക്കുകയും അവ പൊട്ടിയിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. സൂപ്പർവൈസർ മെഷീനിലെ ‘ഫലം’ ബട്ടൺ അമർത്തുമ്പോൾ, ഓരോ സ്ഥാനാർത്ഥിക്കും ലഭിക്കുന്ന വോട്ടുകൾ പ്രദർശിപ്പിക്കും. കൗണ്ടിംഗ് അസിസ്റ്റന്റുമാർ ഈ വിവരങ്ങൾ ഫോം 17C യുമായി താരതമ്യം ചെയ്ത് രേഖപ്പെടുത്തും.
തൃശൂര്‍ ജില്ലയിലെ ആദ്യ ഫല സൂചന:
തൃശൂർ
രാജൻ ജെ പല്ലൻ – യുഡിഎഫ്- 210
ഒല്ലൂർ
കെ രാജൻ- എൽഡിഎഫ്- 264
മണലൂർ
ടി എൻ പ്രതാപൻ- യുഡിഎഫ് – 12
ഇരിങ്ങാലക്കുട
അഡ്വ.തോമസ് ഉണ്ണിയാടൻ- യുഡിഎഫ് 108
ചാലക്കുടി
അഡ്വ.സനീഷ് കുമാർ ജോസഫ് – യുഡിഎഫ് – 210
ഗുരുവായൂർ
സി.എച്ച് റഷീദ്- യുഡിഎഫ്- 45
കൈപ്പമംഗലം
കെ.കെ വത്സരാജ്-എൽഡിഎഫ്- 32
കൊടുങ്ങല്ലൂർ
വി.ആർ.സുനിൽ കുമാർ- എൽഡിഎഫ്- 208
പുതുക്കാട്
കെ കെ രാമചന്ദ്രൻ- എൽഡിഎഫ്- 346
വടക്കാഞ്ചേരി
സേവ്യർ ചിറ്റിലപ്പിള്ളി- എൽഡിഎഫ്- 456
ചേലക്കര
യുആർ പ്രദീപ്- എൽഡിഎഫ് – 610
കുന്നംകുളം
എസി മൊയതീൻ – എൽഡിഎഫ് – 483
നാട്ടിക
ഗീത ഗോപി- എൽഡിഎഫ്- 216
യുഡിഎഫിന്‍റെ മുന്നേറ്റം
തപാല്‍ വോട്ടെണ്ണുകള്‍ എണ്ണിയപ്പോള്‍ ആദ്യ ലീഡ് നില പ്രകാരം എല്‍ഡിഎഫ് മുന്നിലായിരുന്നെങ്കിലും പിന്നീട് യുഡിഎഫിന്‍റെ വന്‍തിരിച്ചുവരവ്. നിലവില്‍ 62 സീറ്റുകളില്‍ യുഎഡിഎഫ് മുന്നില്‍.
