രാശിഫലം (08-05-2026 വെള്ളി)

ചിങ്ങം: നിങ്ങളുടെ ദേഷ്യം ഇന്ന് നിയന്ത്രിക്കുക. ഗുണദോഷസമ്മിശ്രമായ ഫലങ്ങളായതിനാല്‍ അപ്രതീക്ഷിത മാറ്റം പ്രതീക്ഷിക്കണം. സംയമനം പാലിക്കുന്നത് പതിവ് ദൗത്യങ്ങളില്‍ സംഘര്‍ഷമോ കടമ്പകളോ നേരിടാതിരിക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനും ക്ഷീണിതനുമാക്കും.

കന്നി : അപ്രതീക്ഷിത ചെലവുകളും ദഹനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് സാധ്യത. ഇന്ന് പല സമയത്തും ആത്മ നിയന്ത്രണം പാലിക്കാന്‍ ശ്രദ്ധിക്കണം. വാദ പ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെച്ചേക്കാവുന്ന ദുഷ്ക്കരമായ ചര്‍ച്ചകള്‍ മാറ്റിവെക്കുക. ഉറ്റ ചങ്ങാതിയേയോ പ്രിയപ്പെട്ടവരേയോ യാദൃശ്ചികമായി കണ്ടുമുട്ടാന്‍ സാധ്യത. ഓഹരി വിപണിയില്‍ മുതല്‍ മുടക്കാന്‍ നല്ല ദിവസമല്ല.

തുലാം : മാനസിക സംഘര്‍ഷത്തിൻ്റേയും അതി വൈകാരികതയുടേയും ദിവസമാണ്. പ്രതികൂലചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ ഉല്‍കണ്‌ഠയുളവാക്കും. യാത്രക്ക് ശുഭകരമായ ദിവസമല്ല ഇന്ന്. കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍നിന്ന് അകന്ന് നില്‍ക്കുക. ഉറക്കമില്ലായ്‌മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ,വസ്‌തു തര്‍ക്കങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക.

വൃശ്ചികം : ഇന്ന് നിങ്ങള്‍ വളരെ സന്തുഷ്‌ടനും ഉല്ലാസവാനുമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യദിനമാണ്.നിങ്ങളുടെ സന്തോഷം ചുറ്റുപാടിലെക്കും പ്രസരിക്കും. എല്ലാ വിധത്തിലുള്ള സന്തോഷകരമയ ചര്‍ച്ചകളിലും കൂടിച്ചേരലുകളിലും നിങ്ങള്‍ ഇന്ന് പങ്കെടുക്കും. അകന്നുപോയ ചങ്ങാതിമാരുമായി ബന്ധം സ്ഥാപിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും.

ധനു: നിങ്ങളെ ഒരു തെറ്റായ യാത്രയ്‌ക്ക് പ്രേരിപ്പിക്കാന്‍ ഒരു പങ്കാളിയേയോ അടുത്ത ബന്ധുവിനേയോ ഇന്ന് അനുവദിക്കരുത്. അത് നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് കാരണമാകും. ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമാണ്. നിങ്ങളുടെ കുടുംബത്തിലെ ഒരംഗം നിങ്ങളോട് നിസ്സഹകരണവും കടുംപിടുത്തവും കാണിക്കുകയാണെങ്കില്‍ നിങ്ങൾ രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക. ഇന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവെക്കുക.

മകരം : ഇന്ന് നിങ്ങൾ മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ മുഴുകി കഴിയണം. തൊഴിലിലും ബിസിനസിലും അനുകൂല മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും നല്ല ഫലമുണ്ടാക്കും. തൊഴിലില്‍ പ്രൊമോഷനും ഉയര്‍ച്ചയും ഉണ്ടാകാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദവും പ്രകാശമാനവും ആയിരിക്കും. ഒരു ചെറിയ അപകടത്തിന് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ആരോഗ്യപ്രശ്‍നങ്ങളൊന്നുമുണ്ടാകില്ല.

കുംഭം : നിങ്ങള്‍ ആരോഗ്യം, പോഷണം, ഫിറ്റ്നസ് പരിപാടികള്‍ എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. നിങ്ങള്‍ വേണ്ടത്ര വിശ്രമമെടുക്കാത്തതിന്‍റെ ലക്ഷണങ്ങള്‍ ഇന്ന് കാണാനുണ്ട്. മനസിന്‍റെ ജാഗ്രത നഷ്‌ടപ്പെടാതിരിക്കണം. കഴിയുമെങ്കില്‍ ഇന്ന് രോഗകാരണം കാണിച്ച് ലീവെടുക്കുക. പണത്തിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ കോപത്തിന്‍റെയും സംഭാഷണത്തിൻ്റെ കാര്യത്തിലും നിങ്ങള്‍ക്ക് ശ്രദ്ധവേണം.

മീനം: പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജീവിതപങ്കാളിയെ തേടുന്നവര്‍ക്കും ഇന്ന് നല്ല ദിവസം. ഒരു ഉല്ലാസയാത്രയോ പിക്‌നിക്കോ പോകുന്നത് ദിവസം മുഴുവന്‍ ഉന്മേഷം പകര്‍ന്നേക്കാം. ഇന്ന് ദാനധര്‍മ്മപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സന്തോഷം പകരും.

മേടം: ജീവിതത്തിന്‍റെ പ്രധാനകാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇന്ന് ഫലം ലഭിക്കും. കുടുംബകാര്യങ്ങളെല്ലാം ശാന്തമായിരിക്കും. വീട് മോടി കൂട്ടുന്നതൈനെക്കുറിച്ചായിരിക്കും നിങ്ങളുടെ ചര്‍ച്ചകള്‍. നിങ്ങളുടെ സ്വകാര്യ ജീവിതത്തിന്‍റെ സൗന്ദര്യാത്മകത വര്‍ധിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. നിങ്ങളുടെ അമ്മയുടെ ഭാഗത്തുനിന്നുള്ള നേട്ടങ്ങളും അതിന്‍റെ വഴിക്ക് വന്നുകൊണ്ടിരിക്കും. ഓഫിസിലെ ജോലിഭാരം പ്രശ്‌നമായിത്തീരാമെങ്കിലും മേലധികാരികളുമായുള്ള കൂടിക്കാഴ്‌ചകളും അവരുടെ പ്രശംസകളും നിങ്ങള്‍ക്ക് ഉത്സാഹം പകരും.

ഇടവം : ഇന്ന് നിങ്ങള്‍ക്ക് യാത്രകള്‍ക്ക് അനുകൂലമായ ദിവസം. വിദേശത്തേക്കോ, അല്ലെങ്കില്‍ പുണ്യസ്ഥലങ്ങളിലേക്കോ സഞ്ചരിക്കാന്‍ അനുകൂല ദിവസം. ഇന്ന് നിങ്ങള്‍ ഒരു ദീര്‍ഘ അവധിക്കാലം ചെലവഴിക്കാന്‍ ഇഷ്‌ടപ്പെട്ട ഒരു സ്ഥലത്തേക്ക് പോകാനൊരുങ്ങുകയോ, അല്ലെങ്കില്‍ ഒരു പുതിയ നഗരത്തിലെ പുതുമകളെന്തെങ്കിലും അസ്വദിക്കാന്‍ ഇറങ്ങിത്തിരിക്കുകയോ ചെയ്തേക്കാം. പുതിയതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളില്‍ നിന്നും നേട്ടങ്ങള്‍ക്ക് അവസരം. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളും ഫലപ്രദമാകും.ചെറിയ തലവേദനയോ ജലദോഷമോ നിങ്ങളെ അലോസരപ്പെടുത്തിയേക്കും.

മിഥുനം : ഇന്നത്തെ സാഹചര്യത്തെ പറ്റി ആരെങ്കിലും പ്രതികൂല വിവരങ്ങള്‍ നല്‍കിയാലും കാര്യമാക്കേണ്ടതില്ല. ശുഭാപ്‌തി വിശ്വാസം പുലര്‍ത്തുക. അല്ലെങ്കില്‍ പ്രതികൂല തരംഗങ്ങളും സാമ്പത്തിക ഞെരുക്കവും നിങ്ങളെ മാനസികമായി തളര്‍ത്തും. ധ്യാനവും പ്രാര്‍ത്ഥനയും വളരെ പ്രാധാന്യത്തോടെ കാണുക, അത് നിങ്ങളുടെ മാനസിക സംഘര്‍ഷവും പിരിമുറുക്കവും കുറയ്‌ക്കും.

കര്‍ക്കടകം: കളിയും ചിരിയും തമാശകളും നിറഞ്ഞ ദിവസമായിരിക്കും. വിദേശികളെ കണ്ടുമുട്ടാന്‍ ഇടയുണ്ട്. ഉല്ലാസത്തിനും വിനോദത്തിനും പുതുവസ്ത്രങ്ങള്‍ വാങ്ങാനുമായി പണം ചെലവഴിക്കും. നല്ല ഭക്ഷണം, നല്ല സൗഹൃദം, ഉല്ലാസകരമായ കാര്‍ യാത്ര എന്നിവ ഉണ്ടാകും. നിങ്ങളുടെ മാന്യതയും പ്രശസ്‌തിയും പുതിയ ഉയരങ്ങള്‍ തേടും. നല്ല ലാഭം, തൃപ്‌തികരമായ ആരോഗ്യം എന്നിവ ഉണ്ടാകും.

Leave a Comment

More News