ഡാളസ്: മെസ്ക്വിറ്റില്‍ താമസിക്കുന്ന പ്രമുഖ പ്രവാസി മലയാളി മീന സത്യൻ (75) അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ സജീവ പ്രവർത്തകനും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ സത്യൻ മണിയുടെ പത്നിയാണ് പരേതയായ മീന.
നീണ്ട കാലമായി ഡാളസിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന സത്യൻ മണിയും കുടുംബവും കേരള അസോസിയേഷൻ്റെ വലിയ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ്. മീന സത്യൻ്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി പ്രസിഡണ്ട് എബ്രഹാമിന്റെ അനുശോചന കുറിപ്പിൽ പറയുന്നു
സംസ്കാര ശുശ്രൂഷകൾ:
2026 മേയ് 14, വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00 മണി
സ്ഥലം: ന്യൂ ഹോപ്പ് സെമിത്തേരി (New Hope Cemetery), 500 US-80, Sunnyvale, TX, 75182.
വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഡാളസിലെ മലയാളി സമൂഹവും പങ്കുചേരുന്നു.
കൂടുതൽ വിവരങ്ങൾക്ക് 972-271-2222

