ഭക്ഷണം പാഴാകുന്നത് കുറയ്ക്കും; പീകബോക്സുമായി ധാരണയിലെത്തി യൂണിയൻ കോപ്

ഓരോ ദിവസവും പ്രവർത്തനം അവസാനിക്കുമ്പോൾ ബാക്കിയാകുന്ന നല്ല ഭക്ഷണം പീകബോക്സിലൂടെ വിലക്കിഴിവിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കും.

ദുബായ്: ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാൻ നടപടിയെടുത്ത് യൂണിയൻ കോപ്. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീകബോക്സുമായി ചേർന്നു പ്രവർത്തിക്കാൻ ഇതിനായി ധാരണയിലെത്തി. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയിലും ഭാ​ഗമാകാൻ ഇതിലൂടെ കഴിയുമെന്നാണ് യൂണിയൻ കോപ് പ്രതീക്ഷിക്കുന്നത്.

യൂണിയൻ കോപ് ബേക്കറി വിഭാ​ഗത്തിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ദിവസവും പ്രവർത്തനം അവസാനിക്കുമ്പോൾ ബാക്കിയാകുന്ന നല്ല ഭക്ഷണം പീകബോക്സിലൂടെ വിലക്കിഴിവിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കും. ഉയ‍ർന്ന ​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ പാഴാകാതെ കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കും.

“ഭക്ഷണം പാഴാകുന്നത് ഒരു പാരിസ്ഥിതിത പ്രശ്നം മാത്രമല്ല, ഒരു കാര്യക്ഷമതയുടെ പ്രശ്നം കൂടെയാണ്. ഈ പങ്കാളിത്തത്തിലൂടെ അധികം വരുന്ന ഭക്ഷണം ഒരു അവസരമാക്കി മാറ്റുകയാണ്. എങ്ങനെ ഉൽപ്പന്നങ്ങൾ മാനേജ് ചെയ്യാം, അതിലൂടെ കൂടുതൽ മൂല്യം ഉണ്ടാക്കാം എന്നിവയാണ് ലക്ഷ്യം.” – യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

ആദ്യം പരീക്ഷണടിസ്ഥാനത്തിലാകും പദ്ധതി നടപ്പിലാക്കുക.

ഭക്ഷണശാലകൾ, കഫേകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ സഹായിക്കുന്ന സേവനമാണ് പീകബോക്സ്.

Leave a Comment

More News