ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ കാര്യങ്ങൾക്ക് ചെലവുകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. ഇന്ന് ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും.
കന്നി: ബിസിനസ് രംഗത്ത് ഇന്ന് ഉയർച്ചകൾ ഉണ്ടാവും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി എന്തെങ്കിലും തർക്കങ്ങളോ വൈരുദ്ധ്യങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക. കൂടാതെ ഇന്ന് നിങ്ങളുടെ സമപ്രായക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപെടലിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക.
തുലാം: ഇന്നത്തെ നിങ്ങളുടെ ദിവസം ഭാഗ്യം നിറഞ്ഞതാണ്. കോടതി തീരുമാനങ്ങൾ മൂലമുള്ള നിയമ തർക്കങ്ങൾക്ക് ഇന്ന് ഒരു അവസാനം കാണാൻ സാധ്യതയുണ്ട്. സ്വന്തമായി ചെയ്യാൻ ഉദ്ദേശിക്കുന്ന ബിസിനസ് കാര്യം ഇന്ന് നടക്കും.
വൃശ്ചികം: ബിസിനസ് കാര്യങ്ങളിലും പൂർത്തിയാവാതെ കിടക്കുന്ന കാര്യങ്ങളിലും ഇന്ന് വിജയം ഉണ്ടാവും. ജോലി സ്ഥലത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള മോശം അനുഭവം ഉണ്ടാവും. പിതാവുമായി ഇന്ന് നല്ല രീതിയിൽ സംസാരിക്കാൻ കഴിയും.
ധനു: ഇന്ന് നിങ്ങൾ ഉണ്ടാക്കുന്ന ബന്ധങ്ങൾ ജീവിതകാലം മുഴുവനും നിലനിൽക്കും. നിങ്ങൾക്ക് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. പ്രിയപ്പെട്ടവരിൽ നിന്നും ഒരു സന്തോഷ വാർത്ത നിങ്ങളെ തേടിയെത്തും.
മകരം: സാമ്പത്തിക ബുദ്ധിമുട്ട് ഇന്ന് നിങ്ങൾ നേരിട്ടേക്കാം. മാനസിക സമ്മർദം ഉണ്ടാവാനും സാധ്യതയുണ്ട്. കോപം നിയന്ത്രിച്ച് തർക്കങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കുക.
കുംഭം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണം ചെയ്യും. കച്ചവടക്കാർക്കും തൊഴിലാളികള്‍ക്കും ഇത് ലാഭകരമായ ഒരു ദിവസമാണ്. നിങ്ങൾ കാരണം നിങ്ങളുടെ കുടുംബത്തിന് ഒരു സന്തോഷ വാർത്ത കേൾക്കാൻ സാധിക്കും.
മീനം: ഇന്ന് നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടാം. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. കുടുംബത്തിലും ഇന്ന് നല്ല അന്തരീക്ഷം ആയിരിക്കില്ല. ജോലി സ്ഥലങ്ങളിൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ല.
മേടം: ഇന്ന് നിരവധി സുവർണാവസരങ്ങൾ നിങ്ങളെത്തേടിയെത്തും. നിങ്ങളുടെ ബിസിനസിൽ വിജയം ഉണ്ടാവും. നിങ്ങളുടെ പരിശ്രമങ്ങൾ അനുസരിച്ചുള്ള ഫലങ്ങൾ നിങ്ങളെ തേടിയെത്തും. സാമ്പത്തിക നേട്ടവും ഉണ്ടാവും.
ഇടവം: ഇന്ന് നിങ്ങൾ കടുത്ത സമ്മർദത്തിലും പിരിമുറുക്കത്തിലും ആയിരിക്കും. ഇത് ദിവസം മുഴുവൻ നിങ്ങളെ അസ്വസ്ഥരാക്കും. വരുമാനത്തേക്കാൾ ഏറെ ചെലവുണ്ടാകും. കോപം നിയന്ത്രിക്കണം. നിങ്ങളുടെ ചില പ്രവർത്തികളും തീരുമാനങ്ങളും തെറ്റായി പോവാം. ഒരിക്കലും നിരാശപ്പെടരുത്, നല്ല സമയം വരും.
മിഥുനം: നിങ്ങൾക്കായി നിങ്ങൾ ഇന്ന് കുറച്ച് സമയം ചെലവഴിക്കും. വാക്കുതർക്കളിൽ ഇടപ്പെടാതിരിക്കാൻ ശ്രമിക്കുക. ഭൂമി ഇടപ്പാടുകൾക്ക് ഇന്ന് നല്ല ദിവസമല്ല. സുഹൃത്തുകളുമായി ഒത്തുകൂടും.
കര്‍ക്കടകം: ഇന്നത്തെ ദിവസത്തിന്‍റെ ആദ്യപകുതി നിങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടായി തോന്നാം. വിദ്യാർഥികൾക്ക് അക്കാദമിക് രംഗത്ത് വിജയം ഉണ്ടാവും. നിങ്ങളുടെ ആരോഗ്യം ഇന്ന് മികച്ചതായിരിക്കില്ല. പ്രത്യേകിച്ച് ആമാശയവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് ഉണ്ടായേക്കാം.
