പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് ഹോട്ടൽ അസോസിയേഷൻ ഓഫ് ഇന്ത്യ

ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരത്തിൽ മെച്ചപ്പെട്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, ഇന്ത്യയുടെ വിദേശനാണ്യ വരുമാനം വർദ്ധിപ്പിക്കുന്നതിന് ഹോട്ടലുകൾ നിർമ്മിക്കുന്നതിൽ ആഗോള നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള അവസരം: എച്ച്എഐ

തിരുവനന്തപുരം: വിനോദം, സമ്മേളനങ്ങൾ, പരിപാടികൾ, വിവാഹങ്ങൾ എന്നിവയ്ക്കായി വിദേശത്തെ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിനുപകരം രാജ്യത്തിനുള്ളിൽ യാത്ര ചെയ്യാൻ പൗരന്മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല ആഹ്വാനത്തെ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ പരമോന്നത സ്ഥാപനമായ ഹോട്ടൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എച്ച്എഐ) സ്വാഗതം ചെയ്തു.

അനിശ്ചിതമായ ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ വിദേശനാണ്യം സംരക്ഷിക്കുന്നതിന് ഈ സംരംഭം പിന്തുണ നൽകുന്നതോടൊപ്പം തന്നെ ഇന്ത്യയിലേയ്ക്കുള്ള വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ലോകത്തിലെ ഏറ്റവും ആകർഷകവും, ബിസിനസ്സ് യാത്ര, വിനോദസഞ്ചാരം, എംഐസിഇ ഡെസ്റ്റിനേഷൻ എന്നിവയ്‌ക്കുള്ള ഏറ്റവും പ്രിയപ്പെട്ടതുമായ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു ദീർഘകാല അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു ഇത്.

ഭൂരാഷ്ട്രീയ അസ്ഥിരതയും പ്രാദേശിക സംഘർഷങ്ങളും ആഗോള യാത്രാ രീതികളെ സ്വാധീനിക്കുന്ന ഒരു സമയത്ത്, ഇന്ത്യ സ്ഥിരതയുള്ളതും, ജനാധിപത്യപരവും, സാംസ്കാരികമായി സമ്പന്നവും, ഉയർന്ന സാധ്യതയുള്ളതുമായ ഒരു ലക്ഷ്യ സ്ഥാനമായി വേറിട്ടുനിൽക്കുന്നു. സുരക്ഷിതവും, അനുഭവപരിചയമുള്ളതും, മൂല്യാധിഷ്ഠിതവുമായ ലക്ഷ്യസ്ഥാനങ്ങൾ തേടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ വലിയൊരു പങ്കിനെ ആകർഷിക്കുന്നതിനുള്ള തന്ത്രപരമായ അവസരം ഇന്ത്യയ്ക്ക് നൽകുന്നു മാറിക്കൊണ്ടിരിക്കുന്ന ഈ ആഗോള സാഹചര്യം. ശരിയായ നയ പിന്തുണ, അടിസ്ഥാന സൗകര്യ വികസനം, ആഗോള തലത്തിൽ സ്ഥാനം ഉറപ്പിക്കൽ എന്നിവയുണ്ടായാൽ വിനോദസഞ്ചാരത്തിലൂടെ ഇന്ത്യയ്ക്ക് വിദേശനാണ്യ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും.

ഹോട്ടൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും റാഡിസൺ ഹോട്ടൽ ഗ്രൂപ്പിന്റെ ദക്ഷിണേഷ്യ ചെയർമാനുമായ ശ്രീ. കെ.ബി. കച്രു പറഞ്ഞു, “വരും വർഷങ്ങളിൽ ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റി മേഖലയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നത് രാജ്യത്തിനകത്തേക്കുള്ള വിനോദസഞ്ചാരമായിരിക്കും. വിനോദം, ബിസിനസ്സ്, വൈദ്യ ചികിത്സ, ആത്മീയം, സാംസ്കാരികം എന്നീ മേഖലകളിലായി ഇന്ത്യ കൂടുതൽ അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുന്നതിനാൽ ഈ മേഖല അതിന്റെ വലിയ തോത്, ഗുണനിലവാരം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച് പ്രതികരിക്കേണ്ടതുണ്ട്. കേവലം ആവശ്യകത നിറവേറ്റുക എന്നതിലുപരി ആഗോളതലത്തിൽ മത്സര യോഗ്യവും സുസ്ഥിരവുമായ ഒരു വിനോദസഞ്ചാര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ഇതിന്റെ കാതൽ.”

ആഭ്യന്തര വിനോദസഞ്ചാര ആവശ്യത്തിലെ പ്രതീക്ഷിക്കുന്ന വളർച്ച രാജ്യത്തുടനീളമുള്ള വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങളിലും ഹോസ്പിറ്റാലിറ്റി ആസ്തികളിലുമുള്ള നിക്ഷേപം ത്വരിതപ്പെടുത്തും. ഇടത്തരം-വിപണി, പ്രീമിയം, ആഡംബര ഹോട്ടലുകൾ, റിസോർട്ടുകൾ, വെൽനസ് റിട്രീറ്റുകൾ, ക്രൂസുകൾ, ആത്മീയവും മതപരവുമായ സർക്യൂട്ടുകൾ, പൈതൃക കേന്ദ്രങ്ങൾ, കൺവെൻഷൻ സെന്ററുകൾ എന്നിവയുടെ വികസനം ഇതിൽ ഉൾപ്പെടുന്നു. കാലക്രമേണ, കേന്ദ്രീകൃതമായ ഒരു അന്താരാഷ്ട്ര വിപണന തന്ത്രത്തിന്റെ പിന്തുണയോടെ ഈ ആസ്തികൾക്ക് വിനോദം, വൈദ്യ ചികിത്സ, ക്ഷേമം, ആത്മീയം, സാംസ്കാരികം, എംഐസിഇ എന്നീ വിഭാഗങ്ങളിലുടനീളം ആഗോള സഞ്ചാരികൾക്കിടയിൽ ഇന്ത്യയോടുള്ള ആകർഷണം ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും.

ഹോട്ടലുകൾ, ഭക്ഷണം, പാനീയങ്ങൾ, ഗതാഗതം, ചില്ലറവ്യാപാരം, വിനോദം, ആരോഗ്യ സംരക്ഷണം, ലക്ഷ്യസ്ഥാന അനുഭവങ്ങൾ എന്നിവയ്ക്കായി അന്താരാഷ്ട്ര സഞ്ചാരികൾ നടത്തുന്ന ചെലവഴിക്കൽ വഴി ഉണ്ടാകുന്ന വിദേശനാണ്യ വരവ് നേരിട്ട് വർദ്ധിപ്പിക്കും ഉയർന്ന തോതിൽ രാജ്യത്തിനകത്തേക്കുള്ള വിനോദസഞ്ചാരം. ശക്തമായ ആഭ്യന്തര ഡിമാൻഡിനൊപ്പം അന്താരാഷ്ട്ര വരവ് ശക്തിപ്പെടുത്തുന്നതിലൂടെ ഇത് കൂടുതൽ സന്തുലിതവും പ്രതിരോധശേഷിയുള്ളതുമായ ഹോസ്പിറ്റാലിറ്റി വിപണി സൃഷ്ടിക്കും.”

അദ്ദേഹം കൂട്ടിച്ചേർത്തു, “നിലവിലെ ഭൂരാഷ്ട്രീയ അന്തരീക്ഷം ഇന്ത്യയ്ക്ക് ഒരു സവിശേഷ അവസരം സൃഷ്ടിക്കുന്നു. ആഗോള സഞ്ചാരികൾ സ്ഥിരതയുള്ളതും വിശ്വസനീയവും സാംസ്കാരികമായി ആഴത്തിലുള്ളതുമായ സ്ഥലങ്ങൾക്കായി തിരയുന്നതിനാൽ ഇന്ത്യ ഒരു പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ഉയർന്നുവരാൻ അസാധാരണമാംവിധം നല്ല സ്ഥാനത്താണ് ഇപ്പോഴുള്ളത്. ഇത് ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റിയിലും വിനോദസഞ്ചാര അടിസ്ഥാന സൌകര്യങ്ങളിലും ആഗോള നിക്ഷേപകരുടെ താൽപ്പര്യം ത്വരിതപ്പെടുത്തുന്നതിനൊപ്പം വിദേശനാണ്യ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കും.”

ഹോട്ടലുകൾ, റിസോർട്ടുകൾ, കൺവെൻഷൻ സെന്ററുകൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് ആവശ്യമായ ദീർഘകാല മൂലധനം, ആഗോള വൈദഗ്ദ്ധ്യം, സാങ്കേതികവിദ്യ, വിപണി പ്രവേശനം എന്നിവ നൽകുന്നതിലൂടെ ഹോസ്പിറ്റാലിറ്റി വളർച്ച ത്വരിതപ്പെടുത്തുന്നതിന് വിദേശ നിക്ഷേപം നിർണായകമാകും.

ഹോസ്പിറ്റാലിറ്റിയിലെ വിദേശ നിക്ഷേപം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു തന്ത്രപരമായ സാമ്പത്തിക മുന്നേറ്റമാണ് എന്നതിനാൽ നേട്ടങ്ങൾ ഈ മേഖലയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നു. ഓരോ പുതിയ ഹോട്ടൽ പദ്ധതിയും നിർമ്മാണം, ലോജിസ്റ്റിക്സ്, നൈപുണ്യം, സാങ്കേതികവിദ്യ, വിതരണ ശൃംഖലകൾ എന്നിവയിലെ നിക്ഷേപം തുറക്കുന്നു. അതേസമയം നഗരങ്ങളിലും ഗ്രാമങ്ങളിലും സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു,” ശ്രീ കച്രു കൂട്ടിച്ചേർത്തു.

രാജ്യത്തിന് അകത്തേക്കുള്ള വിനോദസഞ്ചാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതും സുസ്ഥിരവുമായ ഒരു മുന്നേറ്റം ഇന്ത്യയുടെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിദേശനാണ്യ വരുമാനം വരും വർഷങ്ങളിൽ 25-30 ശതമാനം വർദ്ധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഇത് രാജ്യത്തിന് ഒരു പ്രധാന തന്ത്രപരമായ സാമ്പത്തിക അവസരമാണ്. ഇന്ത്യ സന്ദർശിക്കുന്ന ഓരോ അന്താരാഷ്ട്ര വിനോദസഞ്ചാരിയും രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിലേക്ക് നേരിട്ട് സംഭാവന ചെയ്യുന്നു. ഇത് ഇന്ത്യയുടെ ബാഹ്യ സാമ്പത്തിക സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഏറ്റവും സുസ്ഥിരവും ഉയർന്ന സ്വാധീനം ചെലുത്തുന്നതുമായ മേഖലകളിൽ ഒന്നായി അകത്തേക്കുള്ള വിനോദസഞ്ചാരത്തെ മാറ്റുന്നു.

“വിദേശ നാണ്യ വിനിമയത്തിനപ്പുറം അഭിവൃദ്ധി പ്രാപിക്കുന്ന അകത്തേക്കുള്ള വിനോദസഞ്ചാര മേഖല ആഗോള നിക്ഷേപകർക്ക് ശക്തമായ ഒരു സൂചന നൽകുന്നു,” ശ്രീ കച്രു പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപിക്കുന്നതും നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതും ഹോസ്പിറ്റാലിറ്റി വളർച്ചയ്ക്ക് നിർണായകമാകും. അനുമതികളും മറ്റും ലളിതവും നിശ്ചിത നിലാവരത്തിലുമുള്ളതാക്കൽ, പ്രവചിക്കാവുന്ന സമയപരിധികൾ, നിശ്ചിത മേഖലയെ ലക്ഷ്യമിട്ടുള്ള പ്രോത്സാഹനങ്ങൾ എന്നിവ ഹോട്ടലുകൾ, സർവീസ്ഡ് അപ്പാർട്ടുമെന്റുകൾ, റിസോർട്ടുകൾ എന്നിവയിലെ നിക്ഷേപം ത്വരിതപ്പെടുത്തും. ഈ നടപടികൾ തടസ്സങ്ങൾ കുറയ്ക്കുകയും, പദ്ധതി പൂർത്തിയാക്കൽ വേഗത്തിലാക്കുകയും, ആഭ്യന്തര, വിദേശ ഡെവലപ്പർമാരെ ആകർഷിക്കുകയും, വിനോദസഞ്ചാരം നയിക്കുന്ന വളർച്ചയെ പിന്തുണയ്ക്കുന്നതിനായി താമസ സ്ഥല ശേഷി വികസിപ്പിക്കുകയും ചെയ്യും.

ഇന്ത്യയുടെ വിനോദസഞ്ചാര സമ്പദ്‌വ്യവസ്ഥയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിനും ഇന്ത്യ വിഷൻ 2047-ൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനും സർക്കാരുമായും എല്ലാ പങ്കാളികളുമായും അടുത്ത് പ്രവർത്തിക്കാൻ ഹോട്ടൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ദിശ വ്യക്തമാണ്, അവസരം പ്രധാനമാണ്, പങ്കാളികൾക്കിടയിലുള്ള വിന്യാസം പ്രോത്സാഹജനകമാണ്. ഇനി ഇപ്പോൾ വിജയം നിർണ്ണയിക്കുന്നത് നിർവ്വഹണത്തിന്റെ വേഗത, അളവ്, കൃത്യത എന്നിവയാണ്.

Leave a Comment

More News