ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് (സുന്ദൂഖുൽ ജാലിയ്യ) – ഖത്തർ ചാരിറ്റിയുടെ ചാരിറ്റി ഡിന്നർ ശ്രദ്ധേയമായി

ഖത്തർ ചാരിറ്റി സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുല്ല അബ്ദുൽ ഹാദി അൽ ദോസരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു

ദോഹ: ഖത്തർ ചാരിറ്റി, സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയുടെ സഹകരണത്തോടെ ഇന്ത്യൻ കമ്യൂണിറ്റിക്കായി സംഘടിപ്പിച്ച ചാരിറ്റി ഡിന്നർ ശ്രദ്ധേയമായി . ഇന്ത്യൻ കമ്യൂണിറ്റിയുടെ വിവിധ സേവന ആവശ്യങ്ങൾക്കായി ഖത്തർ ചാരിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് (സുന്ദൂഖുൽ ജാലിയ്യ) പ്രചാരണാർത്ഥമാണ് പരിപാടി നടന്നത് .

ഖത്തർ ചാരിറ്റി സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുല്ല അബ്ദുൽ ഹാദി അൽ ദോസരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു . ഖത്തർ ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ കമ്യൂണിറ്റി നൽകുന്ന പിന്തുണക്ക് നന്ദി പറഞ്ഞ അദ്ദേഹം ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് വിജയിപ്പിക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു

ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷൻ സന്ദീപ് കുമാർ പരിപാടിയിൽ മുഖ്യ അതിഥിയായിരുന്നു. ഖത്തർ ചാരിറ്റിയുടെ വിവിധ സേവന പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം പുതിയ സംരംഭമായ ഇന്ത്യൻ കമ്യൂണിറ്റി ഫണ്ട് പ്രോജക്ടിനും വിജയാശംസകൾ നേർന്നു .

ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷൻ സന്ദീപ് കുമാർ സംസാരിക്കുന്നു

സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡന്റ് ആർ എസ അബ്ദുൽ ജലീൽ ആമുഖ പ്രഭാഷണം നൽകി .
ഖത്തർ ചാരിറ്റിയുടെ തുടക്കം മുതൽ ഇന്ത്യൻ കമ്യൂണിറ്റി നൽകിക്കൊണ്ടിരിക്കുന്ന പിന്തുണ പരാമർശിച്ച അദ്ദേഹം ഇന്ത്യൻ കമ്യൂണിറ്റിയിലെ പ്രയാസങ്ങൾ അനുഭവിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമേകുന്ന ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് പ്രൊജക്റ്റിനും എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിച്ചു .

ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് (സുന്ദൂഖുൽ ജാലിയ്യ) ഡയറക്ടർ പി പി അബ്ദുറഹിമാൻ പ്രോജക്‌ട് വിശദീകരണം നടത്തി

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ പി ബി സി പ്രസിഡന്റ് താഹ മുഹമ്മദ് ഡോ മഹ്മൂദ് അൽ മഹ്മൂദ് (പി എച്ച് സി സി ), ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം , ലൊയോള ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ ഭാവന വിജയകുമാർ, ഡി പി എസ് മോഡേൺ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ അസ്‌ന നഫീസ്, ഭവൻസ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പാൾ ശാന്തി സി വി, എം ഇ എസ് ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൾ മുഹമ്മദ് ഇല്യാസ് , നാരായണൻ ഒ ടി സി, ഇസ്ഹാഖ് അബ്ദുല്ല എന്നിവർ സംസാരിച്ചു.

പരിപാടിയിൽ ഖത്തറിലെ വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കളും, ഇന്ത്യൻ എംബസി പ്രതിനിധികളും, ബിസിനസ് പ്രമുഖരും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരും, വിവിധ കമ്മ്യൂണിറ്റി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ഡോ. താജ് ആലുവ പരിപാടികൾ നിയന്ത്രിച്ചു . അബ്ദു റഹീം അബ്ദുള്ള ഖിറാഅത്ത് നടത്തി.

ഖത്തർ ചാരിറ്റി ചാരിറ്റി ഡിന്നർ–സദസ്സ്

Leave a Comment

More News