ചിങ്ങം: ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം കാത്തിരിക്കുന്നു. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായേക്കാം. അല്ലെങ്കിൽ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്.
കന്നി: നല്ല പ്രവ്രത്തികളുടെ ഫലമെല്ലാം നിങ്ങൾക്ക് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ ശ്രമിക്കും. ഓടിനടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കാൻ ശ്രമിക്കുക.
തുലാം: ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍നല്‍കും. സൗന്ദര്യവർദ്ധക വസ്തുക്കളും, വസ്ത്രങ്ങളും വങ്ങാന്‍ ഇടയുണ്ട്.
വൃശ്ചികം: മാനസികമായി ശാന്തനിലയിലും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാദ്ധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജ്ജം നിങ്ങൾക്കുണ്ടാകും. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്. അപൂർണമായ അസൈൻമെൻ്റുകൾ ഇന്ന് പൂർത്തിയാക്കും. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം വേദനയ്ക്ക് ഒരു ആശ്വാസം ഉണ്ടാകും.
ധനു: അസ്വാസ്ഥ്യമോ മാനസികപ്രശ്നമോ ഉള്ളതായി തോന്നിയേക്കാം. അതിനാൽ പ്രവർത്തന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞേക്കില്ല.ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില അസുഖങ്ങൾ നിങ്ങൾക്ക് ഉണ്ടായേക്കാം. അതിനാൽ കഴിക്കുന്ന ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം.
മകരം: ആദ്യം വിജയിച്ചില്ലെങ്കിലും വീണ്ടും ശ്രമിക്കണം. ക്ഷമയും സ്ഥിരോത്സാഹവും കൂടുതൽ ആളുകളും വിലകുറച്ച് കാണും. പക്ഷേ ഈ ഗുണങ്ങൾ നിങ്ങളെ വിജയത്തിലേക്ക് നയിക്കും. പദ്ധതിപ്രകാരമുള്ള ഫലം ഇല്ലെങ്കിലും കോപവും ഉത്കണഠയും കുറച്ച് പദ്ധതികളിൽ വിശ്വാസമർപ്പിക്കുക.
കുംഭം: വളരെ സങ്കീർണ്ണമായ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യതാലും ആളുകൾ നിങ്ങളുടെ മേൽ പഴിചാരുന്നത് കാണാം. മറ്റുള്ളവരുടെ തെറ്റുകൾക്ക് നിങ്ങൾക്ക് പഴികേൾക്കേണ്ടി വരും.
മീനം: സംഭാഷണത്തില്‍ കര്‍ശന നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെടുന്നത് സാഹചര്യങ്ങള്‍ ശത്രുതാപരമാക്കും. ചെലവിലും നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക.ക്ഷീണം തോന്നാനിടയുണ്ട്. ബന്ധുക്കളുമായുള്ള ചില അനാവശ്യമായ ഇടപെടലുകള്‍ നിങ്ങള്‍ക്കിടയില്‍ പ്രതികൂലാന്തരീക്ഷം സൃഷ്ടിക്കും
മേടം: ജോലികളിൽ പ്രസന്നത പ്രതിഫലിക്കുന്നതാണ്. നിങ്ങളുടെ ചിലവുകളെ നിയന്ത്രിച്ച് ഭാവിയിലേക്ക് സമ്പാദ്യം കരുതേണ്ടതാണ്.
ഇടവം: വിധിയ്ക്ക് വിട്ടുകൊടുക്കാൻ നിങ്ങൾ നിർബന്ധിതൻ ആയിത്തീരും. തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടിവരും. ഭയം കൂടാതെ ഈ ദിവസവും കടന്നുപോകും.
മിഥുനം: വികാരവും യുക്തിയും തുല്ല്യമായി കൊണ്ടുപോകാൻ വളരെ കഠിനമായി ശ്രമിക്കും. ഇതിൽ ലോകത്തിനുമുന്നിൽ വിജയിച്ചാൽ, നിങ്ങളുടെ സുഹൃത്തുക്കൾക്കിടയിൽ വിവേകമുള്ള ആളായിരിക്കും.
കര്‍ക്കടകം: വളരെ സങ്കീർണ്ണമായ ഒരു ദിവസമായിരിക്കും.മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. അമിതവൈകാരികതയോ അശക്തിയോ ഇല്ലെന്ന കാര്യം നിങ്ങൾ മനസ്സിലാക്കണം.ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയിൽ ശ്രദ്ധ ചെലുത്തണം.
