ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍:
- എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർ തസ്തിക സൃഷ്ടിക്കും.
- പൊതുസംഭരണ മാനുവൽ പരിഷ്കരിക്കും. അതിനുവേണ്ടി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി പൊതുമരാമത്ത്, ഐ ടി, ഉന്നത വിദ്യാഭ്യാസം, ടൂറിസം, ജലസേചനവകുപ്പ് എന്നീ വകുപ്പുകളിലെ മന്ത്രിമാരുൾപ്പെടുന്ന ഉപസമിതി രൂപീകരിച്ചു.
- പിഎം ശ്രീ പദ്ധതി പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്. പിഎം ശ്രീ കരിക്കുലം, സ്കൂളുകൾ എന്നിവ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തിന് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
- 100 ദിവസ കർമ്മപരിപാടികൾ ജൂലൈ 1 മുതൽ ആരംഭിക്കും.
- മലയിടംതുരുത്ത് പര്യാത്തുകാവ് പ്രശ്നം പരിഹരിച്ചു. തർക്കഭൂമിയിൽ 5 സെന്റ് വീതം ഭൂമി അനുവദിച്ചു. 7 വീടുകൾ സർക്കാർ നിർമ്മിച്ചു നൽകും.
- ഹൈക്കോടതിയിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി അഡ്വ എം മുഹമ്മദ് ഷാഫിയെ നിയമിച്ചു.
- കേരള ക്യാഷ്യൂ ബോർഡ് എംഡിയും ചെയർമാനുമായി ജി. ഉണ്ണികൃഷ്ണനെ നിയമിക്കാൻ തീരുമാനമായി.
പിആര്‍ഡി, കേരള സര്‍ക്കാര്‍
