രാശിഫലം (24-06-2026 ബുധന്‍)

ചിങ്ങം: കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് ദൃഢമാകും. അവരില്‍നിന്ന് എല്ലാത്തതരത്തിലുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങൾക്ക് ഇപ്പോള്‍ നല്ല സമയമാണ്.

കന്നി: ഇന്ന് നിങ്ങൾക്ക് യാത്രക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ താത്‌പര്യമുള്ളവര്‍ക്കും ഇത് നല്ല സമയമല്ല. ആരോഗ്യപരമായ കതാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

തുലാം: സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ വേണം. ബിസിനസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും. ചെലവുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

വൃശ്ചികം: കോപം നിയന്ത്രിക്കുക. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. പ്രിയപ്പെട്ടവരുമായി നിസാര പ്രശ്‌നങ്ങളില്‍ തർക്കമുണ്ടായേക്കാം. ആരോഗ്യ കാര്യങ്ങളിലും ജാഗ്രത വേണം.

ധനു: പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസിൽ ലാഭം വര്‍ദ്ധിക്കും. പ്രിയപ്പെട്ടവരുമായി ഒരു യാത്ര പോകാം. കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുളള അവസരം ഉണ്ടായേക്കും.

മകരം: സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള ആകസ്മിക കൂടിക്കാഴ്ചകള്‍ നിങ്ങളുടെ മനസ്സിന് സന്തോഷം പകരും. ബിസ്സിനസ്സുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നേക്കും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

കുംഭം: മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി നിങ്ങൾ പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസികസംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്ത് നിന്ന് നല്ല വാര്‍ത്തകള്‍ വന്നെത്തും.

മീനം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും. സഹപ്രവർത്തകരിൽ നിന്ന് സഹായങ്ങൾ ലഭിച്ചേക്കും. കുടുംബാന്തരീക്ഷം വളരെ നല്ലതായിരിക്കും. പ്രിയപ്പെട്ടവരകുമായി യാത്ര നടത്തിയേക്കും.

മേടം: നിങ്ങളുടെ ചിലവുകളെ നിയന്ത്രിച്ച്‌ ഭാവിയിലേക്ക്‌ സമ്പാദ്യം കരുതേണ്ടതാണ്.ഓഫീസിലെ ജോലി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടേണ്ടിവരും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോൾ മൃദുവായി സംസാരിക്കുക.

ഇടവം: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകൾക്കുള്ള സാധ്യതകള്‍കാണുന്നു. വീട്ടില്‍ ശാന്തത പാലിച്ചുകൊണ്ട് തര്‍ക്കങ്ങളില്‍നിന്നും കലഹങ്ങളില്‍നിന്നും അകന്നു നില്‍ക്കുക.

മിഥുനം: പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജീവിതപങ്കാളിയെ തേടുന്നവര്‍ക്കും ഇന്ന് നല്ല ദിവസം. ഒരു ഉല്ലാസയാത്രയോ പിക്‌നിക്കോ പോകുന്നത് ദിവസം മുഴുവന്‍ ഉന്മേഷം പകര്‍ന്നേക്കാം. ഇന്ന് ദാനധര്‍മ്മപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സന്തോഷം പകരും.

കര്‍ക്കടകം: അപ്രതീക്ഷിത ചെലവുകളും ദഹനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് സാധ്യത. ഇന്ന് പല സമയത്തും ആത്മ നിയന്ത്രണം പാലിക്കാന്‍ ശ്രദ്ധിക്കണം. വാദ പ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെച്ചേക്കാവുന്ന ദുഷ്ക്കരമായ ചര്‍ച്ചകള്‍ മാറ്റിവെക്കുക.

Leave a Comment

More News