ചിങ്ങം
ചിങ്ങം രാശിക്കാർ ഇന്ന് വളരെ സന്തോഷവാന്മാരായിരിക്കും. നിങ്ങളുടെ ഭാവനാപരമായ കഴിവുകൾ ഇന്ന് വർധിക്കും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച ഗുണകരവും ഏറെ സന്തോഷദായകവുമായി മാറും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. വിദ്യാർഥികൾ പഠനത്തിൽ മികച്ച നിലവാരം പുലർത്തും. സുഹൃത്തുക്കളുടെ സമാഗമത്തിനും അവരിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകാനും യോഗമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ഇന്ന് സാധ്യത കാണുന്നു.
കന്നി
കന്നി രാശിക്കാരുടെ ഭരണപരമായ കഴിവുകൾ ഇന്ന് നിർദോഷമായിരിക്കും. ജീവിതത്തിൽ വിജയിക്കുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങളെ നിങ്ങളുടെ ജോലികൾ വേഗത്തിൽ തീർക്കുന്നതിനായി പ്രേരിപ്പിക്കും. അടിസ്ഥാനപരമായ നേതൃത്വപാടവവും അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ കൂടുതൽ പുഷ്ടിപ്പെടുത്താൻ സഹായിക്കും.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് വളരെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം വളരെ നല്ല നിലയിലായിരിക്കും. അവർ നിങ്ങളുമായി ചില സംശയങ്ങൾ ഇന്ന് ചർച്ച ചെയ്തേക്കാം. ഒരു തീർഥാടനത്തിന് ഇന്ന് സാധ്യത കാണുന്നു. സാമ്പത്തിക നേട്ടമുണ്ടാകാനും ഒരു വിദേശ രാജ്യത്തുനിന്ന് നല്ല വാർത്ത വന്നുചേരാനും ഇടയുണ്ട്. വിവിധ സാമൂഹിക പരിപാടികൾക്കായി അന്യസ്ഥലങ്ങളിൽ പോകേണ്ടിവരും. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ പറ്റിയ മികച്ച ദിവസമാണിത്. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ഭാഗ്യദേവത നിങ്ങളിൽ അനുഗ്രഹം ചൊരിയും.
വൃശ്ചികം
വായിക്കുന്ന പ്രചോദനാത്മകമായ പുസ്തകങ്ങളാൽ ഇന്ന് വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുന്നതായി വൃശ്ചികം രാശിക്കാർക്ക് അനുഭവപ്പെടും. ഒരു പുതിയ വ്യവസായ സംരംഭത്തിലേക്ക് തിരിയുന്നതോടെ നിങ്ങളുടെ പരിശ്രമങ്ങൾക്ക് വളരെയധികം മൂല്യം കൽപിക്കപ്പെടുകയും അതിനുള്ള കൃത്യമായ പ്രതിഫലം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.
ധനു
ധനു രാശിക്കാർ ആരോഗ്യത്തിൽ അതീവശ്രദ്ധ പുലർത്തേണ്ട ദിവസമാണിത്. മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതികൾ ഏറ്റെടുക്കുന്നതിൽ നിങ്ങൾ വിജയം കൈവരിക്കും. സാമ്പത്തിക നേട്ടത്തിന് ഇന്ന് സാധ്യതയുണ്ട്. തീർഥാടനത്തിനും ഏറെ യോഗം കാണുന്നു. ഒരു ബന്ധുവീട്ടിൽ നടക്കുന്ന ശുഭകർമത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യതയുണ്ട്. ദാമ്പത്യജീവിതം ഏറെ സന്തുഷ്ടിയും സമാധാനവും നൽകും.
മകരം
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ ശാന്തമായി കടന്നുപോകും. എന്തായാലും നിങ്ങൾ വളരെ ക്രിയാത്മകമായി പ്രവർത്തിക്കേണ്ട വിധത്തിൽ ഇന്ന് വളരെ തിരക്കായിരിക്കാൻ സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാർ ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കണമെന്നതിൽ വളരെ തീവ്രമായ ആഗ്രഹവും നിശ്ചയദാർഢ്യവും ഉള്ളവരാണ്. കഠിനാധ്വാനം ചെയ്യണമെന്നതിൽ യാതൊരു സംശയവുമില്ല. മാത്രമല്ല അതിനുള്ള കൃത്യമായ മാർഗം കണ്ടെത്താനും നിങ്ങൾക്ക് ഇന്ന് സാധിക്കും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് നല്ല ഒരു മാനസികാവസ്ഥ ആയിരിക്കില്ല. ഏറ്റവും നിസാര കാര്യങ്ങൾക്ക് പോലും സങ്കടം വരുന്നവരായിരിക്കും നിങ്ങൾ. ദുശ്ചിന്തകൾ നിങ്ങളുടെ മനസ്സിൽ കടന്നുകൂടാൻ ഇടയുണ്ട്. നിങ്ങളുടെ ഇച്ഛാശക്തികൊണ്ട് നല്ല മാനസികാവസ്ഥയിൽ ഇരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക.
മേടം
മേടം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ നൽകുന്ന ദിവസമായിരിക്കും. ശാരീരികമായ അനാരോഗ്യവും ഉത്കണ്ഠയും നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്. അസ്വസ്ഥതയും ക്ഷീണവും ഉദാസീനതയും വിഷമിപ്പിക്കുമെങ്കിലും സത്യസന്ധമായ മാർഗം എപ്പോഴും സ്വീകരിക്കാൻ ശ്രദ്ധിക്കണം. മുൻകൂട്ടി ആസൂത്രണം ചെയ്ത ജോലികൾ ഇന്ന് ഏറ്റെടുത്ത് പൂർത്തിയാക്കാൻ സാധിച്ചേക്കാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും തീർഥാടനത്തിനും ഇന്ന് സാധ്യത കാണുന്നുണ്ട്.
ഇടവം
ഇടവം രാശിക്കാർ ഇന്ന് ജാഗ്രത എന്ന വാക്ക് എപ്പോഴും ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നത് പരമാവധി ഒഴിവാക്കുക. ആരോഗ്യം അത്ര തൃപ്തികരമാകില്ല എന്നതിനാൽ ആരോഗ്യപ്രദമായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. ഉത്കണ്ഠയും ശാരീരികമായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കാം. ഓഫിസ് ജോലികൾ നിങ്ങളെ കൂടുതൽ ക്ഷീണിതനാക്കാൻ സാധ്യതയുണ്ട്. എങ്കിലും ഇന്നത്തെ യാത്രകൾ ഫലപ്രദമായി മാറും. കഴിയുന്നത്ര സമയം ആത്മീയ കാര്യങ്ങൾക്കായി ചെലവഴിക്കുന്നത് മനസ്സിന് ശാന്തി നൽകും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് സുഖവും സന്തോഷവും അനുഭവിക്കാൻ ഇടവരുന്ന ദിവസമാണ്. പലതരം ആളുകളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ചേർന്ന് ഒരു ഉല്ലാസയാത്രയ്ക്ക് അവസരം ലഭിച്ചേക്കാം. പുതിയ വസ്ത്രങ്ങൾ വാങ്ങാനും ഇന്ന് സാധ്യത കാണുന്നു. പ്രണയാനുഭവങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങളുടെ ശരീരക്ഷമത, സാമൂഹികമായ അന്തസ്സ്, പ്രശസ്തി എന്നിവയിൽ വലിയ മുന്നേറ്റമുണ്ടാകും. ദൈവീകമായ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും.
കർക്കടകം
വാണിജ്യത്തിലും ബിസിനസിലും ഏർപ്പെട്ടിരിക്കുന്ന കർക്കടകം രാശിക്കാർക്ക് ഇന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും മികച്ച സഹായസഹകരണങ്ങൾ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവ് കണ്ട് മേലധികാരി മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാൻ ഇന്ന് അവസരമുണ്ടാകും. ഇതെല്ലാം നിങ്ങൾക്ക് വലിയ ഉത്സാഹം പകരുകയും നിങ്ങളുടെ എതിരാളികൾക്കും കിടമത്സരക്കാർക്കും മുകളിൽ വിജയം കണ്ടെത്താൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. സൃഷ്ടിപരവും കലാപരവുമായ കാര്യങ്ങൾക്ക് ഇന്ന് നിങ്ങൾ നിർലോഭം പണം ചെലവഴിക്കാൻ സാധ്യതയുണ്ട്. അതിനാൽ ചെലവുകളിൽ കൃത്യമായ ഒരു നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
