ന്യൂയോര്‍ക്ക്: നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ചരിത്രത്താളുകളിൽ പുതിയൊരു അദ്ധ്യായം കുറിച്ചുകൊണ്ട്, ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് മുഖ്യ പ്രഭാഷകൻ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് അതീവ ആദരവോടും ആത്മീയ ഹർഷത്തോടും ഹൃദ്യമായ സ്വാഗതം.
ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കളാവോസ്, ഭദ്രാസന ചാൻസലർ ഫാ. തോമസ് പോൾ, കോൺഫറൻസ് കോർഡിനേറ്റർ ഫാ. അലക്സ് ജോയ്, സെക്രട്ടറി ജയ്സൺ തോമസ്, ട്രഷറർ ജോൺ താമരവേലിൽ എന്നിവരുടെ നേതൃത്വത്തിൽ മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

