മിഡ്‌ലാൻഡ്‌സ് : ജനകീയനും ജനപ്രിയനുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ഓർമ്മ ദിനത്തോടനുബന്ധിച്ച് ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും വികാരനിർഭരമായ ഓർമ്മകളോടെ സമാപിച്ചു.“നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം” എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടികൾ യു കെയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. വെള്ളിയാഴ്ച ബാൺസ്‌ലിയിൽ ആരംഭിച്ച അനുസ്മരണ ചടങ്ങുകൾ ബ്ലാക്‌പൂൾ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, കവൻട്രി, പ്രസ്റ്റൺ, എന്നിവിടങ്ങളിലൂടെ കടന്ന് ഞായറാഴ്ച ചെസ്റ്ററിൽ നടന്ന ചടങ്ങോടെ സമാപിച്ചു.
ജനങ്ങളുമായി നേരിട്ട് ഇടപഴകിയ ലളിത ജീവിതത്തിന്റെയും കരുതലോടെയുള്ള പൊതുപ്രവർത്തനത്തിന്റെയും പ്രതീകമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സേവനപാതയും ജനക്ഷേമ പ്രവർത്തനങ്ങളും വിവിധ ചടങ്ങുകളിൽ അനുസ്മരിച്ചു.
ലിവർപൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്മൃതി സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത് അധ്യക്ഷത വഹിച്ചു. റവ. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഉമ്മൻ ചാണ്ടിയുടെ സമകാലികനും സുഹൃത്തുമായിരുന്ന തമ്പി ജോസും മുതിർന്ന മാധ്യമ പ്രവർത്തകൻ ടോം ജോസ് തടിയൻപാടും അനുസ്മരണ സന്ദേശങ്ങൾ നൽകി. വൈസ് പ്രസിഡന്റ് ജിറിൽ ജോർജ് സ്വാഗതവും റോയ് ജോസഫ് നന്ദിയും രേഖപ്പെടുത്തി. പീറ്റർ പൈനാടത്ത്, ജിറിൽ ജോർജ്, ജോഷി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ ബ്ലാക്‌പൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജിബിഷ് തങ്കച്ചൻ, ജനറൽ സെക്രട്ടറി സാജൻ തോമസ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. ഡിജോ ജോൺ, നിബു മാത്യു, റോബി ജോസ്, ആൽവിൻ കുരുവിള, ജോസഫ് മാത്യു, ബിനോയ് ജോൺ എന്നിവർ നേതൃത്വം നൽകി.
ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഏറ്റുമാനൂർ എം എൽ എ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അജയ് ജുവെൽ കുര്യാക്കോസ് മുഖ്യാതിഥിയായി പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറ അനുസ്മരണ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ജെസു സൈമൺ, ജനറൽ സെക്രട്ടറി സുജിത്, ട്രഷറർ ജോഷി അലക്സ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിബി കോശി, ജയിംസ്, റോബിൻ എന്നിവർ നേതൃത്വം നൽകി.
സ്കോട്ട്ലാൻഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് മിഥുൻ എം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട്, യൂത്ത് വിംഗ് കോർഡിനേറ്റർ നികിത കോശി, എക്സിക്യൂട്ടീവ് അംഗം ഡയാന പോളി, വിമൻസ് കോർഡിനേറ്റർ അമ്പിളി പ്രദീഷ്, അഞ്ജലി, സുധീൻ, നിഖിൽ, ഡാനി, സായി എന്നിവർ നേതൃത്വം നൽകി.
കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്മൃതി സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ജോൺ പി, പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുള്ള ഐ ഓ സി കുടുംബാംഗം ജേക്കബ് ചെറിയാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇരുവരും അനുസ്മരണ സന്ദേശങ്ങൾ നൽകി. ഷൈജു കുര്യാക്കോസ്, ജോസഫിൻ, ജേക്കബ് ചെറിയാൻ, ജെയ്മി, ട്രീസ, അനെക്സ് എന്നിവർ നേതൃത്വം നൽകി.
ബാൺസ്‌ലി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രവർത്തകർ സ്മൃതിദീപം തെളിച്ച് ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് കുരീക്കൻപാറ, ജനറൽ സെക്രട്ടറി രാജുൽ രമണൻ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. വിനീത് മാത്യു, അലൻ ഓവിൽ, ജസ്റ്റിൻ ബേബി, വിനീഷ്, വിജയകുമാർ, ലിജോ വർഗീസ്, നിതിൻ ഡാനിയേൽ, നിമിഷ ജോസഫ്, ടിന്റു വിനീത് എന്നിവർ നേതൃത്വം നൽകി.
പ്രസ്റ്റൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ബിബിൻ കാലയിൽ അധ്യക്ഷത വഹിച്ചു. ബിബിൻ കാലായിൽ, ജോർജി, റോമിയോ, അബിൻ ജോസഫ്, ബേസിൽ കുര്യാക്കോസ്, ജോമോൻ ജോയി, അനീഷ് എന്നിവർ നേതൃത്വം നൽകി.
ചെസ്റ്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സമാപന അനുസ്മരണ ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ ഓൺലൈനായി പങ്കെടുത്ത് അനുസ്മരണ സന്ദേശം നൽകി. യൂണിറ്റ് പ്രസിഡന്റ് ജോബിൻസ് വർക്കി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിനീഷ് കുളത്തിനാൽ, സുബിൻ കൊറ്റത്തിൽ, വിനോയ് വർഗീസ്, ബിജു മാത്യു എന്നിവർ നേതൃത്വം നൽകി.
ജനങ്ങളോടുള്ള അകമഴിഞ്ഞ സ്നേഹവും ലാളിത്യവും സേവന മനോഭാവവും കൊണ്ട് വേറിട്ടുനിന്ന ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ എന്നും മലയാളികളുടെ മനസ്സിൽ നിലനിൽക്കുമെന്ന് വിവിധ അനുസ്മരണ യോഗങ്ങളിൽ അഭിപ്രായപ്പെട്ടു.
