മലപ്പുറം: മലയാളം സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥി അനഘ പി ശശി അധികൃതരിൽ നിന്നും നേരിട്ട ക്രൂരമായ ജാതീയ വിവേചനങ്ങൾക്കെതിരെ കാര്യക്ഷമമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളുന്നവരെ സമരരംഗത്ത് ഉണ്ടാകുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.
അനഘ ശശിക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി യൂണിവേഴ്സിറ്റി ഉപരോധിച്ച ഫ്രറ്റേണിറ്റി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മാർച്ച് യൂണിവേഴ്സിറ്റി പരിസരത്ത് പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വ്യാപകമായി തുടരുന്ന ജാതീവിവേചനങ്ങളെ ചെറുക്കാൻ കേരളത്തിൽ രോഹിത് നടപ്പിലാക്കണമെന്ന് ഉപരോധസംഗമം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ, നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ഇർഷാദ് വി.കെ, ഫാദിൽ കോട്ട് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതിഷേധ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. വി.ടി.എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. അഡ്വ: അമീന്‍ യാസിർ,കെ.പി ഹാദി ഹസ്സൻ, അഡ്വ: അസ്ലം പി കെ, അനീസ് കൊണ്ടോട്ടി, ശിബിലി മസ്ഹർ, സാബിക്ക് വെട്ടം, വി പി ഹന്ന, അസ്ലം പി വി, ബുഷ്റ അരീക്കോട്,റംഷാദ് പൊന്നാനി, സിയാദ് ഇബ്രാഹിം, സലിം അന്നാര, അഫ്സൽ നവാസ് എന്നിവർ പ്രസംഗിച്ചു
