വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ കലോൽസവത്തിന് തുടക്കം

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ കലോൽസവം ഗായകൻ സജീർ മുടിക്കോട് ഉദ്ഘാടനം ചെയ്യുന്നു

വടക്കാങ്ങര: ടാലന്റ് പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരയ്ക്കുന്ന വാർഷിക ആർട്സ് ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം. വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെ ആരംഭിച്ച കലോത്സവത്തിന്റെ ആദ്യദിനം പിഞ്ചു കുരുന്നുകളുടെ കിഡ്സ് ഫെസ്റ്റോടെ ആരംഭം കുറിച്ചു. പ്രമുഖ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സജീർ മുടിക്കോട് ഉദ്ഘാടനം നിർവഹിച്ചു.  വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സർഗ്ഗാത്മക വളർച്ചയ്ക്കും ഇത്തരം വേദികൾ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ​സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു.

സ്കൂൾ വൈസ് പ്രിൻസിപ്പൽ സാഹിദ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സി.എച്ച് മുഹമ്മദലി, നുസ്രത്തുൽ അനാം ട്രസ്റ്റ് അംഗം സയ്യിദ് ഹുസൈൻ കോയ തങ്ങൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ കൾച്ചറൽ മിനിസ്റ്റർ സെഹന മെഹബിൻ നന്ദി രേഖപ്പെടുത്തി.

Leave a Comment

More News