നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഡസ്പ്ലയിന്‍സിലുള്ള പ്രയിറിലേക്ക് കമ്യൂണിററി സെന്ററില്‍ വച്ചു നടന്നു.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി വിശിഷ്ടാതിഥികളേയും മഹാബലിത്തമ്പുരാനേയും എതിരേറ്റ് ആനയിച്ചു.

പ്രസിഡന്റ് വിജി നായര്‍ സദസ്സിനെ സ്വാഗതം ചെയ്തു. കൂടാതെ ഓണത്തിന്റെ മഹാത്മ്യത്തെക്കുറിച്ചും സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുകയും ഏവര്‍ക്കും ഓണാശംസകള്‍ നല്‍കുകയും ചെയ്തു. എം.ജെ.സെബാസ്റ്റിയന്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ഓണാഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.  സതീശന്‍ നായര്‍ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി.

ശ്രേയ മഹേഷ് ഈശ്വര പ്രാര്‍ത്ഥന ഗാനം ആലപിച്ചു. വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍ ചടങ്ങിനെ പ്രൗഢഗംഭീരമാക്കി. ശ്രീമതി പ്രസന്ന അവതരിപ്പിച്ച സോപാന സംഗീതം, മോഹിനിയാട്ടം എന്നിവ വളരെ മികവുറ്റതായിരുന്നു. കൂടാതെ ദിയാ നിതിന്റെ ഓണപ്പാട്ട്, സൊറാഫിന്റെ ഡാന്‍സ് ടീം ഡാഫോഡില്‍സ് അവതരിപ്പിച്ച ഡാന്‍സ്, അന്‍ജു ശ്രീകാന്ത്, ഗ്രീഷ്മ സുമേഷ് മ്യൂസിക്കല്‍ ഐറ്റം, ഓംകാരം ചിക്കാഗോയുടെ തകര്‍പ്പന്‍ ചെണ്ടമേളം, സൗപര്‍ണിക കലാക്ഷേത്രയുടെ ഡാന്‍സ്, രാഗാഹുക്ക് ബാന്‍ഡ്, തരംഗ്, നര്‍ത്തകീസ്, ഓംകാരം കലാകാരന്‍മാരവതരിപ്പിച്ച ചരിത്രപരവും സാംസ്‌കാരികവുമായ തൃശൂര്‍ പൂരത്തിന്റെ അവതരണം, മല്‍ഹാര്‍ ഡാന്‍സ് കമ്പനിയുടെ ഡാന്‍സ്,് ടീം മണവാളന്‍സിന്റെ വൈവിധ്യമാര്‍ന്ന കോമഡി മ്യൂസിക്ക് & ഡാന്‍സ് തുടങ്ങിയ വിവിധ പരിപാടികള്‍ സദസ്സിനു സന്തോഷവും കുളിര്‍മയും നല്‍കി. കലാപരിപാടികളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചത് ദീപു നായരായിരുന്നു.

മറ്റു വിവിധ പരിപാടികള്‍ക്ക് അരവിന്ദ് പിള്ള, എം.സി.ആര്‍. പിള്ള, സുരേഷ് ബാലചന്ദ്രന്‍, ജിതേന്ദ്ര കൈമള്‍, പ്രസന്നന്‍ പിള്ള, രഘുനാഥന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, രാജഗോപാലന്‍ നായര്‍, വിജയ പിള്ളി, ചന്ദ്രന്‍പിള്ള, ദീപക് നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മഹേഷ് കൃഷ്ണന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ബിന്ധ്യാ നായര്‍ ചടങ്ങില്‍ എം.സി. ആയിരുന്നു.

Leave a Comment

More News